സംഗീത സംവിധായകൻ എആർ റഹ്‌മാന് നൽകിയ ലക്ഷക്കണക്കിന് രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. 2018 ഡിസംബറിൽ ചെന്നൈയിൽ നടന്ന അസോസിയേഷന്റെ വാർഷിക ദേശീയ സമ്മേളനത്തിൽ പരിപാടി അവതരിപ്പിക്കാൻ അസോസിയേഷൻ പണം നൽകിയിരുന്നു.
എന്നാൽ, അനുയോജ്യമായ സ്ഥലവും അംഗീകാരവും നേടിയെടുക്കാൻ അസോസിയേഷന് കഴിഞ്ഞില്ല. തൽഫലമായി, അവർ റഹ്മാന്റെ ടീമിനോട് തങ്ങളുടെ സാഹചര്യം പറയുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. 29.5 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നത് റഹ്മാൻ തിരികെ കൊടുത്തില്ല.
തുകയുടെ ചെക്ക് അസോസിയേഷന് ലഭിച്ചിരുന്നു എന്നാൽ ചെക്ക് ബൗൺസ് ആയി, തുടർന്ന് വിളിച്ചിട്ടും യാതൊരു പ്രതികരണവും റഹ്മാൻ നൽകാത്തതിനെ തുടർന്നാണ് ഇപ്പോൾ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ചെന്നൈയിൽ അടുത്തിടെ നടന്ന റഹ്മാൻ ഷോ വൻ പരാജയമായി മാറിയിരുന്നു.
Post Your Comments