ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന താരമായിരുന്നു നടൻ ഭീമൻ രഘു. സിനമികളിൽ ചെയ്ത വില്ലൻ വേഷങ്ങളിൽ നിന്നാണ് ഭീമൻ രഘു എന്ന പേരുപോലും വന്നത്.
ചലച്ചിത്ര അവാർഡ് വേളയിൽ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവൻ എഴുന്നേറ്റ് നിന്നും, സിനിമാ പ്രമോഷൻ വേളയിൽ ചെങ്കോടിയേന്തി ചെന്നും ഇപ്പോൾ നിരന്തരം നടൻ ഭീമൻ രഘു വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ മുൻപ് ചെയ്ത ഒരു സിനിമയുടെ വിശേഷങ്ങളാണ് താരം പറയുന്നത്. കരടിയുമായും മുതലയുമായും സാഹസിക രംഗങ്ങൾ ചെയ്തിരുന്നു എന്നും ഡ്യൂപ്പ് ഇല്ലായിരുന്നുവെന്നുമാണ് ഭീമൻ രഘു പറയുന്നത്. ഒരുപാട് കഷ്ട്ടപ്പാട് എടുക്കേണ്ടി വന്നുവെന്നും താരം.
മുതലയുടെ വായിൽ കമ്പി കെട്ടിയിരുന്നു, തുടർന്ന് അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ കമ്പിയിൽ നിന്ന് കൈവിട്ടു പോയ എന്നെയും കൊണ്ട് ഒരു പോക്ക് പോയി, നീന്തൽ അറിയാവുന്നകൊണ്ട് രക്ഷപ്പെട്ടു, അതുപോലെ മറ്റൊരു ഷൂട്ടിംങ് സ്ഥലത്ത് വച്ച് കരടിയുടെ കഴുത്തിൽ കത്തി വക്കുന്ന രംഗത്ത് പേടിച്ച് അത് ഓടി, പുറകെ ഓടി താനും, കൂടാതെ മൃഗയ ഷൂട്ട് ചെയ്യുമ്പോൾ ഒറിജിനൽ പുലിയെ ഡ്യൂപ്പില്ലാതെ പിടിച്ചോട്ടെ എന്ന് ഐവി ശശിയോട് ചോദിച്ചിരുന്നുവെന്നും നടൻ ഭീമൻ രഘു പറയുന്നു.
Post Your Comments