ലോകസുന്ദരി പട്ടം കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായ ശേഷം, അഭിനയലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നിൽക്കുകയാണ് താരമിപ്പോൾ.
പോപ്പ് ഗായകനായ നിക്ക് ജോനാസിനെ വിവാഹം കഴിച്ച് മാൾട്ടി എന്ന കുഞ്ഞ് മാലാഖയോടൊപ്പം ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് നടി. സംവിധായകൻ അനിൽ ശർമ്മ പ്രിയങ്ക ചോപ്രയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നതാണ് വൈറലായി മാറിയത്. ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെ നടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയ സമയത്തെക്കുറിച്ചാണ് സംവിധായകൻ അനിൽ ശർമ്മ പറഞ്ഞത്.
പ്രിയങ്കയെ സൈൻ ചെയ്തതിന് ശേഷം താൻ വിദേശത്തേക്ക് പോയെന്നും തിരികെ വന്നതിന് ശേഷം പ്രിയങ്കയെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും സംവിധായകൻ അനിൽ ശർമ്മ വെളിപ്പെടുത്തി. മൂക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം വികൃത രൂപത്തിലായിപ്പോയി പ്രിയങ്കയെന്നും സംവിധായകൻ പറയുന്നു. മൂക്കിന് ശസ്ത്രക്രിയ നടത്തിയതിനാലാണ് പല പ്രൊജക്ടുകളിൽ നിന്നും പ്രിയങ്കയെ ഒഴിവാക്കിയതെന്ന് അനിൽ ശർമ്മ വെളിപ്പെടുത്തി. ഇത്തരത്തിൽ കയ്യബദ്ധം കാരണം പ്രിയങ്കക്ക് ഒട്ടേറ വമ്പൻ സിനിമകൾ നഷ്ടമായെന്നും അനിൽ വ്യക്തമാക്കി.
Post Your Comments