സൗദി യുവതി നൽകിയ ലൈംഗിക പരാതിയുടെ അടിസ്ഥാനത്തിൽ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സർക്കുലർ നൽകിയിരുന്നു. ഷാക്കിർ ഉടൻ നാട്ടിലെത്തണമെന്നാണ് നിർദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ മജിസേട്രേറ്റ് കോടതി മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.
എന്താണ് സംഭവിച്ചതെന്ന് വീഡിയോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് സൗദി സ്വദേശിനിയായ യുവതി. അഭിമുഖത്തിനെന്ന പേരിലാണ് തന്നെ ഹോട്ടലിലേക്ക് മല്ലു ട്രാവലർ വിളിച്ച് വരുത്തിയത്, ഇത്തരത്തിൽ എറണാകുളത്തെ ഹോട്ടലിലേക്ക് പോയെന്നും ഹോട്ടലിൽ മുറിയിൽ വച്ച് അപമര്യാദയായി മല്ലു ട്രാവലർ പെരുമാറിയെന്നും യുവതി ആരോപിക്കുന്നു. ശരീരത്ത് സ്പർശിക്കുകയും കിടക്കയിലേക്ക് തള്ളിയിടുകയും ചെയ്തെന്നും പ്രതിരോധിക്കാൻ പരമാവധി ശ്രമിച്ചെന്നും യുവതി പങ്കുവച്ച വീഡിയോയിൽ പറയുന്നു.
പങ്കാളി ജിയാനെ തന്ത്രപരമായി മുറിക്ക് പുറത്താക്കിയെന്നും ആരോപണം ഉന്നയിക്കുന്നു. അനുവാദമില്ലാതെ ശരീരത്ത് തൊടരുതെന്ന് പറഞ്ഞപ്പോൾ, ഒരു പുരുഷനാണ്, തനിക്കും ആഗ്രഹങ്ങൾ ഉണ്ടെന്ന് മല്ലു ട്രാവലർ പറഞ്ഞെന്നും യുവതി. വീണ്ടും സ്വാകര്യ ഭാഗങ്ങളിൽ അയാൾ സ്പർശിച്ചു, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നാണ് ഇങ്ങനെ ഒരനുഭവം ഉണ്ടായത്. ഇതുപോലെ അനുഭവം ഉണ്ടായാൽ കേരളത്തിലെ പെൺകുട്ടികൾ മടിച്ച് നിൽക്കരുതെന്നും പരാതി നൽകണമെന്നും യുവതി പറയുന്നു.
Post Your Comments