![](/movie/wp-content/uploads/2023/09/tov.jpg)
‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടൻ ടൊവിനോ തോമസ് മറ്റൊരു സന്തോഷത്തിലാണ് ഇപ്പോൾ. ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018 തിരഞ്ഞെടുടുക്കപ്പെട്ടിരിക്കുകയാണ്.
അവാർഡിന്റെ സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന തന്നെ ഉണരുമ്പോള്‍ കാത്തിരുന്നത് ഡബിള്‍ ദമാക്ക അടിച്ച സന്തോഷമാണെന്ന് ടൊവിനോ പറയുന്നു. 2018ന്റെ ഈ നേട്ടം തന്നെ സംബന്ധിച്ച് ഇരട്ടിമധുരമെന്നും ടൊവിനോ പങ്കുവച്ചു.
READ ALSO: എൻ മുഖം കൊണ്ട ഉയിർ, എൻ ഗുണം കൊണ്ട എൻ ഉലക്: ഇരട്ട കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷിച്ച് നയൻസും വിഘ്നേഷും
നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. അവാർഡ് ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമാണ് ടൊവിനോ.
കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ഒരുക്കിയ ‘2018’ എന്ന ചിത്രത്തെ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എൻട്രിയായി തിരഞ്ഞെടുത്തത്.
Post Your Comments