നായകനായും വില്ലനായും മലയാളത്തിൽ തിളങ്ങുകയാണ് ടൊവിനോ തോമസ്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരമായ 2018 എന്ന സിനിമയിലൂടെ ടോവിനോ ഏഷ്യയിലെ തന്നെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്കാരം നേടുന്ന ആദ്യ സൗത്ത് ഇന്ത്യൻ താരം കൂടിയാണ് ടോവിനോ. ഇപ്പോഴിതാ ഇന്ത്യയുടെ ഔദ്യോഗിക ഒസ്കർ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ഈ സന്തോഷത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ടൊവിനോയുടെ ഒരു പഴയ പോസ്റ്റാണ് .
READ ALSO: മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ വനിത: ഗായിക റംല ബീഗം അന്തരിച്ചു
2011 ജൂണിൽ ആണ് ടൊവിനോ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’, എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ.
ടൊവിനോയുടെ പോസ്റ്റുകൾക്ക് താഴെ ഈ കുറിപ്പ് പങ്കുവയ്ക്കുകയാണ് ആരാധകർ.
Post Your Comments