BollywoodCinemaLatest News

സ്ത്രീകളോട് പെരുമാറാൻ അറിയില്ല, എന്റെ തലവഴി ഒഴിച്ചത് മദ്യം, പ്രമുഖ താരത്തിനെതിരെ ആരോപണങ്ങളുമായി സോമി അലി

ആരോപണങ്ങൾ നിഷേധിക്കുകയോ പ്രതികരിക്കുകയോ സൽമാൻ ചെയ്തിട്ടില്ല

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ പ്രണയബന്ധങ്ങളുടെ കാര്യത്തിൽ എന്നും ശ്രദ്ധാകേന്ദ്രമാണ്. ആരാധകരുടെയും മാധ്യമ വൃത്തങ്ങളുടെയും ഇടയിൽ താരത്തിന്റെ വ്യക്തിജീവിതം എന്നും ചർച്ചാ വിഷയമാണ്.

90 കളിൽ ബോളിവുഡ് സിനിമകളിൽ അഭിനയിച്ചതിന് പേരുകേട്ട പാകിസ്ഥാൻ നടി സോമി അലിയുമായുള്ള അത്തരമൊരു ബന്ധം ശ്രദ്ധ നേടിയിരുന്നു. 1999 ൽ വേർപിരിയുന്നതിന് മുമ്പ് ഇരുവരും ഏകദേശം എട്ട് വർഷത്തോളം ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സോമി അലി പലപ്പോഴും തന്റെ ഭൂതകാലത്തെക്കുറിച്ച് തുറന്നുപറയുകയും സൽമാൻ ഖാനുമായുള്ള തന്റെ ബന്ധം എത്രത്തോളം വിഷമകരമായിരുന്നെന്നും തുറന്ന് പറയാറുണ്ട്. തലവഴി മദ്യം പോലുള്ളവ ഒഴിക്കുമായിരുന്നെന്നും താരം പറയുന്നു. എന്നാൽ സോമിയുടെ ആരോപണങ്ങൾ നിഷേധിക്കുകയോ, പ്രതികരിക്കുകയോ സൽമാൻ ചെയ്തിട്ടില്ല.

ഇപ്പോൾ അത്തരത്തിലുള്ളൊരു കാര്യമാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. അടുത്തിടെ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സോമി അലി സൽമാനെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് കാണാനാകുന്നത്. സെയ്ഫ് അലി ഖാൻ, സുനിൽ ഷെട്ടി തുടങ്ങിയ ബി-ടൗണിലെ മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ച സോമി അലി, അന്ത് (1994), യാർ ഗദ്ദർ (1994), ആവോ പ്യാർ കരീൻ (1994), ആന്ദോളൻ (1995) തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ ഭാഗമായിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button