BollywoodCinemaLatest News

എന്റെ അച്ഛനെന്റെ അഭിമാനം, നീണ്ട 22 വർഷങ്ങൾ അച്ഛന്റെ കഷ്ട്ടപ്പാട് കണ്ടു വളർന്നു: സണ്ണി ഡിയോളിനെ പ്രകീർത്തിച്ച് മകൻ

എങ്ങനെ വിവരിക്കണമെന്ന് തനിക്കറിയില്ലെന്നും മകൻ

സണ്ണി ഡിയോളിന്റെ മകൻ രാജ്‌വീർ ഡിയോൾ ഡോണോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്താൻ ഒരുങ്ങുകയാണ്. തന്റെ പിതാവിന്റെ ചിത്രമായ ഗദർ 2 ന്റെ ബമ്പർ വിജയത്തെക്കുറിച്ചും അത് മുഴുവൻ കുടുംബത്തിന്റെയും വിജയമായി എങ്ങനെ അനുഭവപ്പെട്ടുവെന്നും രാജ്‌വീർ ഡിയോൾ സംസാരിച്ചു. ഒരു നടനെന്ന നിലയിൽ അവരുടെ ജീവിതം അടിച്ചുപൊളികളുടേത് ആണെന്ന് പലരും പറയുമ്പോൾ തന്റെ അച്ഛന്റെ നീണ്ട 22 വർഷത്തെ കഷ്ട്ടപ്പാട് ഓർമ്മവരുമെന്നും രാജ്‌വീർ പറയുന്നു.

22 വർഷമായി, കഷ്ടപ്പെടുന്നതും ജോലി ചെയ്യുന്നതും ഞാൻ കാണുന്നു, അവധി ദിവസങ്ങൾ ഉണ്ടായിരുന്നില്ല അച്ഛന്, എന്നും ജോലി തന്നെ ജോലി ആയിരുന്നു. ഒടുവിൽ ഗദർ 2 ഒരു നല്ല ഹിറ്റായി, അച്ഛൻ തീർച്ചയായും അത് അർഹിക്കുന്നു. ആ സന്തോഷകരമായ വികാരത്തെ എങ്ങനെ വിവരിക്കണമെന്ന് തനിക്കറിയില്ലെന്നും മകൻ രാജ്‌വീർ ഡിയോൾ പറയുന്നു.

സൂരജ് ബർജാത്യയുടെ മകൻ അവ്നിഷ് എസ് ബർജാത്യ സംവിധാനം ചെയ്യുന്ന ഡോണോയിൽ രാജ്‌വീർ ഡിയോൾ അഭിനയിക്കുകയാണ്. നടൻ പൂനം ധില്ലന്റെ മകൾ പലോമയ്‌ക്കൊപ്പമാണ് രാജ്‌വീർ ചിത്രത്തിൽ അഭിനയിക്കുന്നത്, ഈ ചിത്രത്തിലൂടെ തന്റെ അഭിനയ അരങ്ങേറ്റവും കുറിക്കുന്നു. ഒക്‌ടോബർ 5ന് റിലീസിന് ഒരുങ്ങുകയാണ് ഡോണോ.

 

 

 

shortlink

Related Articles

Post Your Comments


Back to top button