
കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ഒരുക്കിയ ‘2018’ എന്ന ചിത്രം ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
ഓരോരുത്തരും നായകരാണ് (every one is a hero) എന്ന ടാഗ് ലൈനോടുകൂടി എത്തിയ ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.
2018 ൽ കേരളത്തെ ആകെ ഭീതിയിൽ ആഴ്ത്തിയ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ ആവിഷ്കരിക്കാൻ ജൂഡിന് കഴിഞ്ഞു. ടോവിനോ തോമസ്, ആസിഫ് അലി, ലാൽ, ഇന്ദ്രൻസ്, നരേൻ, സംയുക്ത തുടങ്ങി വാൻ താര നിരകൾ ചിത്രത്തിനായി അണിനിരന്നു.
Post Your Comments