പ്രശസ്ത ഹോളിവുഡ് താരം ഡേവിഡ് മക്കല്ലം അന്തരിച്ചു ( 90). ന്യൂയോർക്കിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഏറ്റവും ദയയുള്ളവനും ശാന്തനും ക്ഷമയും സ്നേഹവുമുള്ള പിതാവായിരുന്നു, എപ്പോഴും കുടുംബത്തിന് മുൻതൂക്കം നൽകിയിരുന്ന, കുടുംബമാണ് വലുതെന്ന് വിശ്വസിച്ച, കൊച്ചുമക്കളെ ജീവനുതുല്യം സ്നേഹിച്ച പിതാവായിരുന്നു മക്കല്ലമെന്ന് മകൻ പീറ്റർ അനുസ്മരിച്ചു. യഥാർത്ഥ നവോത്ഥാന മനുഷ്യനായിരുന്നു – ശാസ്ത്രത്തിലും സംസ്കാരത്തിലും ആകൃഷ്ടനായിരുന്നു പിതാവെന്നും മകൻ.
1960 കളിലെ ഹിറ്റ് സീരിസായ ദി മാൻ ഫ്രം അങ്കിളിലെ കുര്യാക്കോസ് എന്ന ചിത്രമാണ് താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. മക്കല്ലത്തിന്റെ കുര്യക്കോസ് എന്ന കഥാപാത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ദി മാൻ ഫ്രം അങ്കിളിലെ കുര്യാക്കോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന് ഗോൾഡൻ ഗ്ലോബ്, എമ്മി പുരസ്കാര നാമനിർദേശവും ലഭിച്ചിരുന്നു.
സ്കോട്ലൻഡിൽ ജനിച്ച മക്കല്ലത്തിന്റെ മാതാപിതാക്കൾ സംഗീതഞ്ജരായിരുന്നു, മാതാപിതാക്കളുടെ വഴിയേ സംഗീത മേഖലയിലായിരുന്നു മക്കല്ലത്തിന്റെയും തുടക്കം.
Post Your Comments