
ഏതാനും മാസങ്ങൾക്കുമുമ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താൻ ഗർഭിണിയാണെന്ന വിവരം നടി സ്വര ആരാധകരെ അറിയിച്ചത്. ഭർത്താവ് ഫഹദ് അഹമ്മദും താനും അച്ഛനും അമ്മയും ആയ സന്തോഷമാണ് ഇപ്പോൾ നടി അറിയിച്ചിരിക്കുന്നത്.
പെൺകുഞ്ഞിന്റെ വരവ് ജീവിതത്തെ സന്തോഷം കൊണ്ട് നിറച്ചിരിക്കുകയാണെന്നും റാബിയ എന്നാണ് കുഞ്ഞിന് പേര് നൽകിയതെന്നും നടി സ്വര. സെപ്റ്റംബർ 23 നാണ് കുഞ്ഞു മാലാഖ തങ്ങളുടെ ജിവിതത്തിലേക്ക് എത്തിയതെന്നും താരം കുറിച്ചു. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഉള്ള ചിത്രങ്ങളും സ്വര പങ്കുവച്ചിട്ടുണ്ട്. മകൾ വന്നതോടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായി മാറിയെന്നും ബോളിവുഡ് സുന്ദരി കുറിച്ചു. ഒരു പ്രാർഥന കേട്ടു, ഒരു അനുഗ്രഹം ലഭിച്ചു.
ഒരു നിഗൂഡ സത്യം, സെപ്റ്റംബറിൽ അവളെ വരവേറ്റു എന്നാണ് കുഞ്ഞിനെക്കുറിച്ച് നടി എഴുതിയത്. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് സഹ പ്രവർത്തകരും, സുഹൃത്തുക്കളും അടങ്ങുന്ന വൻ താരനിരയാണ് ദമ്പതികളെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. 2023 ഫെബ്രുവരിയിലായിരുന്നു നടി സ്വര ഭാസ്ക്കറും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദുമായുള്ള ആത്യാഡംബര വിവാഹം നടന്നത്.
Post Your Comments