CinemaKollywoodLatest News

നാണമാണോ, ചേർന്ന് നിൽക്ക് എന്നൊക്കെയാണ് ഫോട്ടോ​ഗ്രാഫർമാർ പറയുന്നത്, ബോഡി ​ഗാർഡുകളെ വെക്കാതെ രക്ഷയില്ല: ശ്രുതി ഹാസൻ

അടുത്ത് വന്നപ്പോൾ എനിക്ക് പേടിയും വളരെ അസ്വസ്ഥതയും തോന്നി

മിക്കവാറും എല്ലാ അഭിനേതാക്കളും അംഗരക്ഷകരോടൊപ്പമാണ് കൂടുതലും സഞ്ചരിക്കാറുള്ളത്. എന്നാൽ ശ്രുതി ഹാസനൊപ്പം ഇത്തരത്തിൽ ആരും ഉണ്ടാകാറില്ല. സിനിമാ താരങ്ങൾ എവിടെ പോയാലും അവർക്കൊപ്പം ഫോട്ടോയും വീഡിയോയും എടുക്കാൻ ആരാധകർ ചുറ്റും കൂടും. അതുകൊണ്ടാണ് സെലിബ്രിറ്റികൾ പുറത്തിറങ്ങുമ്പോൾ അംഗരക്ഷകരെ കൂടെ കൊണ്ടുപോകുന്നത്. ബോളിവുഡ് നടന്മാർ മുതൽ ടോളിവുഡ് അഭിനേതാക്കൾ വരെ, മിക്കവാറും എല്ലാ അഭിനേതാക്കളും അം​ഗരക്ഷകരെ വെക്കുന്നത് ഇത്തരം കാരണങ്ങളാലാണെന്നും നടി.

അടുത്തിടെ മുംബൈ എയർപോർട്ടിൽ വെച്ച് നടിക്ക് കയ്പേറിയ അനുഭവം തന്നെയാണ് പിന്നാലെ നടന്ന് ആരാധകൻ എന്ന് വെളിപ്പെടുത്തിയ ആൾ നൽകിയത്. പിന്നാലെ കൂടി ശല്യം ചെയ്ത ആളോട് അത്ര രസിക്കാത്ത തരത്തിൽ താരം പ്രതികരിച്ചത് വൻ വാർത്തയായി മാറിയിരുന്നു. എയർപോർട്ടിൽ നിന്ന് നടക്കുമ്പോൾ ഒരാൾ പിന്തുടരുകയായിരുന്നു. കാറിൽ കയറുന്നതുവരെ പിന്തുടർന്നു. ഇതോടെ ഭയന്ന ശ്രുതിഹാസൻ നിങ്ങളാരാണെന്ന് ചോദിച്ചു ശബ്ദം ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.

ഫോട്ടോഗ്രാഫർമാരിൽ ഒരാൾ അദ്ദേഹത്തോട് എന്റെ അടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. നാണമാണോ, ചേർന്ന് നിൽക്ക് എന്നൊക്കെയാണ് ഫോട്ടോ​ഗ്രാഫർമാർ പറയുന്നത്, അതുകൊണ്ട് ഫോട്ടോഗ്രാഫറും അവനും അവർ സുഹൃത്തുക്കളാണെന്ന് കരുതി. പക്ഷേ,   അടുത്ത് വന്നപ്പോൾ എനിക്ക് പേടിയും വളരെ അസ്വസ്ഥതയും തോന്നി. അതുകൊണ്ടാണ് പ്രതികരിച്ചശേഷം ഞാൻ വേഗം അവിടെ നിന്ന് ഇറങ്ങിപ്പോയത് എന്നും നടി ശ്രുതിഹാസൻ പറയുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button