കോട്ടക്കലിൽ നടന്ന സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടകോത്സവത്തിൽ കൊതി എന്ന നാടകം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ബാലാവകാശ നിഷേധപരമായ നാടകം അരങ്ങേറിയതിൽ പ്രതിഷേധിച്ച നാടക പ്രവർത്തകയും കലാകാരിയുമായ ഷൈലജക്കെതിരെ ഇടത്പക്ഷം ആക്രമണം നടത്തുകയാണെന്ന് നടൻ ഹരീഷ് പേരടി.
ഷൈലജ ജ്വാല, നാടക് എന്ന ഒരു സംഘടനയുടെ നേതൃത്വത്തിലിരുന്ന് കേരളത്തിലെ നാടകക്കാരെ സംഘടിപ്പിച്ച് ഏഴു വർഷം നാടകത്തിനു വേണ്ടി ജീവിതം മാറ്റിവെച്ചു എന്ന തെറ്റ് മാത്രമേ അവർ ചെയ്തുള്ളൂ. അതിന്റെ പേരിൽ പകയുള്ള ഇടതുപക്ഷം പുകാസയായും, കേരള സംഗീത നാടക അക്കാദമിയായും ഒരു സ്ത്രിയേ വേട്ടയാടികൊണ്ടിരിക്കുന്നതിന്റെ അവരുടെ തുറന്ന് പറച്ചിൽ, കേൾക്കാതെ പോകരുത് എന്നും പറയുന്നു.
കുറിപ്പ് വായിക്കാം
ഷൈലജ ജ്വാല, നാടക് എന്ന ഒരു സംഘടനയുടെ നേതൃത്വത്തിലിരുന്ന് കേരളത്തിലെ നാടകക്കാരെ സംഘടിപ്പിച്ച് ഏഴു വർഷം നാടകത്തിനു വേണ്ടി ജീവിതം മാറ്റിവെച്ചു എന്ന തെറ്റ് മാത്രമേ അവർ ചെയ്തുള്ളൂ.
അതിന്റെ പേരിൽ പകയുള്ള ഇടതുപക്ഷം പുകാസയായും, കേരള സംഗീത നാടക അക്കാദമിയായും ഒരു സ്ത്രിയേ വേട്ടയാടികൊണ്ടിരിക്കുന്നതിന്റെ അവരുടെ തുറന്ന് പറച്ചിൽ, കേൾക്കാതെ പോകരുത്.
ഇടതുപക്ഷ വേഷം കെട്ടി നടക്കുന്ന നാടക കോമാളികളെ എത്രത്തോള്ളം സ്ത്രീ വിരുദ്ധമാണ് നിങ്ങൾ, ഏതെങ്കിലും സഹകരണ ബാങ്കിന്റെ മുന്നിൽ, ബാക്കി ഞാൻ പറയുന്നില്ല.
Post Your Comments