CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

2180 പ്രവർത്തകരുടെ അദ്ധ്വാനം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ് ‘: മേക്കിങ് വീഡിയോ പുറത്ത്

കൊച്ചി: ‘പ്രതികൾ മിടുക്കന്മാരാകുമ്പോൾ നമ്മളും മിടുക്കന്മാരകണ്ടേ എങ്കിലല്ലേ നമുക്ക് അവരെ പിടിക്കാൻ പറ്റൂ,’ എഎസ്ഐ ജോർജ് മാർട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികൾക്ക് പിന്നിൽ സഞ്ചരിച്ച കഥ തിയേറ്ററിൽ കണ്ണൂർ സ്‌ക്വാഡ് ആയി എത്തുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. രണ്ടായിരത്തി ഒരുന്നൂറ്റി എൺപതു പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട ചിത്രം, സെപ്റ്റംബർ 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററിലേക്കെത്തും. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.

മമ്മൂട്ടിയോടൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെയു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്‌ ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: എസ് ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വിടി ആദർശ്, വിഷ്ണു രവികുമാർ, വിഎഫ്എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പിആർഒ : പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button