തെന്നിന്ത്യൻ താരം പ്രഭാസിന് ആരാധകരെ സമ്മാനിച്ച ചിത്രമാണ് ബാഹുബലി. ഈ ചിത്രത്തിലെ ബാഹുബലിയായുള്ള പ്രഭാസിന്റെ രൂപം മെഴുകു പ്രതിമയിൽ തീർത്തതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ മെഴുക് പ്രതിമയില്‍ വേഷവിധാനങ്ങള്‍ മാത്രമാണ് പ്രഭാസെന്ന് തോന്നിപ്പിക്കുന്നത്. മെഴുക് പ്രതിമയ്‌ക്ക് പ്രഭാസുമായി യാതൊരു സാമ്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി ആരാധകർ രംഗത്തെത്തി. ഇപ്പോഴിത ഈ പ്രതിമയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് ബാഹുബലിയുടെ നിർമ്മാതാക്കൾ.
read also: അവളൊരു നേഴ്സാണ്, ഒരു കുഞ്ഞിന്റെ അമ്മയും, അവള്‍ക്കെതിരെ നിയമപരമായി കേസ് ഫയല്‍ ചെയ്യണോ? സുപ്രിയ
കോപ്പിറൈറ്റ് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ പ്രതിമയ്‌ക്കെതിരെ രംഗത്തെത്തിയത്. ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ചെയ്തിരിക്കുന്ന ഒരു വര്‍ക്ക് ആണിത്. ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്തുനിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നു നിര്‍മ്മാതാവ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ചെയ്തിരിക്കുന്ന ഒരു വര്‍ക്ക് ആണിത്. ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്തുനിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഷോബു യര്‍ലഗഡ്ഡ സമൂഹമാദ്ധ്യത്തില്‍ കുറിച്ചത്.
ബാഹുബലി ഫ്രാഞ്ചൈസിയിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണെന്നും തങ്ങളുടെ അനുമതി കൂടാതെ ഈ ഘടകങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിര്‍മ്മാതാവിന് നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments