
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ലുക്കിനെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകളിൽ മനം മടുത്ത് നടി ആമി ജാക്സൺ. ഓപ്പൺഹൈമർ താരം കിലിയൻ മർഫിയുമായി താരതമ്യപ്പെടുത്തിയ നിരവധി ആരാധകരോട് താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
ഞാനൊരു അഭിനേതാവാണ്, എന്റെ ജോലി ഞാൻ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ ഒരു പുതിയ പ്രൊജക്റ്റ് ചിത്രീകരിക്കുകയായിരുന്നു. അതിനാൽ, ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി ചില പ്രത്യേക തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. ട്രോളി ട്രോളി തന്നെ കിലിയൻ മർഫിയുമായി താരതമ്യപ്പെടുത്തുന്നവരോട് പ്രതികരിച്ചുകൊണ്ട്, താൻ ‘ചന്ദ്രനേക്കാൾ മുകളിലാണ്’ ഇപ്പോഴുള്ളതെന്നും നടി പറയുന്നു.
അപഹസിക്കലും, കളിയാക്കലുകളും ആവോളം കിട്ടിക്കഴിഞ്ഞു, ട്രോളുകൾ പരിധി വിടുന്നു, പുരുഷ താരങ്ങൾ മേക്കോവർ ചെയ്താൽ എല്ലാവരും കയ്യടിക്കും, എന്നാൽ എന്നെ പോലുള്ള സ്ത്രീകൾ ചെയ്താൽ ട്രോളി കൊല്ലും. ഇത് ഇരട്ട താപ്പാണെന്നും നടി വ്യക്തമാക്കി. കിലിയനുമായി നടത്തിയ താരതമ്യത്തിൽ സന്തോഷം മാത്രമേ ഉള്ളൂവെന്നും സൗന്ദര്യത്തിന്റെ കാര്യത്തിൽ കിലിയൻ പൂർണ്ണത ഉള്ളവനാണെന്നും നടി വ്യക്തമാക്കി.
Post Your Comments