CinemaKeralaLatest NewsMollywood

കുഞ്ഞ് ജനിച്ചപ്പോൾ അവനെ മാറ്റി നിർത്താൻ എല്ലാവരും പറഞ്ഞു, അവനാകട്ടെ അനിയൻ വാവക്കായി ഒരുങ്ങിയിരിക്കുകയായിരുന്നു

ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി

ജീവിതത്തിൽ തന്നെ സ്വാധീനിച്ച തന്റെ പ്രിയപ്പെട്ട ഒരാളെക്കുറിച്ച് പറയുകയാണ് നടി സ്നേഹ ശ്രീകുമാർ. തന്റെ ​ഗർഭകാലത്തും തുടർന്നും ജീവിതം മനോഹരമാക്കുന്നതിൽ വലിയ പങ്കാണ് ഓസ്കാർ എന്ന നായ്ക്കുട്ടിക്കുള്ളതെന്നും താരം പറയുന്നു.

കുറിപ്പ് വായിക്കാം

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു.

ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേനടന്നു ശ്രദ്ദിച്ച വേറെ ആളില്ല. കുഞ്ഞുവരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും.

ഇപ്പൊ വാവയുടെ കാവൽ ആണ്. പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്. നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി, എന്റെ ഓസ്‌കാറിന് ജന്മദിനാശംസകൾ.

shortlink

Related Articles

Post Your Comments


Back to top button