Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ജീവിതത്തെക്കാൾ കലാസൃഷ്ടികൾക്ക് മുൻ​ഗണന നൽകിയവർ: കെജി ജോർജിനെയും തിലകനെയും അനുസ്മരിച്ച് നിർമ്മാതാവ്

അവരുടെ ജീവിതത്തിലും കലയിലും വളരെ സാമ്യത ഉള്ളതു പോലെ തോന്നുന്നു

അന്തരിച്ച തിലകൻ, കെ. ജി ജോർജ് എന്നിവരെ അനുസ്മരിക്കുകയാണ് നിർമ്മാതാവ് ഷിബു ജി സുശീലൻ. സിനിമ – നാടക രംഗത്തെ രണ്ട് അതികായരുടെ മരണനാൾ, ഒരു നിമിത്തം പോലെ. പത്തു വർഷങ്ങൾക്ക്‌ മുൻപ് സെപ്റ്റംബർ 24ന് തിലകൻ ചേട്ടൻ നമ്മളെ വിട്ട് പോയി. ഇതേ ദിവസം കെ ജി ജോർജ് സാറും സഹപ്രവർത്തകനോടൊപ്പം പോയി. രണ്ട് പേരെയും അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അവരുടെ ജീവിതത്തിലും കലയിലും വളരെ സാമ്യത ഉള്ളതു പോലെ തോന്നുന്നു. കല സൃഷ്ടികൾക്കായിരുന്നു അവർ ജീവിതത്തെക്കാൾ മുൻഗണന കൊടുത്തിരുന്നത്. കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനതായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികളെന്നും നിർമ്മാതാവ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് പ്രശസ്ത സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചത്. എറണാകുളം, കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമക്ക് പുതുഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ. ജി ജോർജ്

കുറിപ്പ് വായിക്കാം

സിനിമ – നാടക രംഗത്തെ രണ്ട് അതികായരുടെ മരണനാൾ, ഒരു നിമിത്തം പോലെ. പത്തു വർഷങ്ങൾക്ക്‌ മുൻപ് സെപ്റ്റംബർ 24ന് തിലകൻ ചേട്ടൻ നമ്മളെ വിട്ട് പോയി. ഇതേ ദിവസം കെ ജി ജോർജ് സാറും സഹപ്രവർത്തകനോടൊപ്പം പോയി.

രണ്ട് പേരെയും അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അവരുടെ ജീവിതത്തിലും കലയിലും വളരെ സാമ്യത ഉള്ളതു പോലെ തോന്നുന്നു. കല സൃഷ്ടികൾക്കായിരുന്നു അവർ ജീവിതത്തെക്കാൾ മുൻഗണന കൊടുത്തിരുന്നത്. കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനതായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ.

shortlink

Related Articles

Post Your Comments


Back to top button