കൊച്ചി: മലയാള സിനിമയിൽ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന കൊണ്ടോട്ടി പൂരം തീയേറ്ററുകളിലേക്ക് എത്തുന്നു. മജീദ് മറഞ്ചേരി കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ഹാഷിംഅബ്ബാസ്(അറബി )ആണ്. ടേക്ക് ഓഫ് സിനിമാസിന്റെ ബാനറിൽ സുധീർ പൂജപ്പുര, പൗലോസ് പികെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മാമുക്കോയ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നിസാം കാലിക്കറ്റ്, ശ്രേയ രമേശ്, രാജ ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത് തന്ത്ര മീഡിയ റിലീസ് ആണ്.
ഫസൽ അഹമ്മദ് സൂറി എന്ന അറബിയെ മലപ്പുറത്ത് കൊണ്ടോട്ടിയിൽ വെച്ച് കാണാതാകുന്നു. ഇതേ തുടർന്ന്
എൻഐഎയുടെ കമാൻഡോകൾ കോണ്ടൊട്ടിയിൽ എത്തുന്നു. കൊണ്ടോട്ടിയിലെ പ്രധാനിയാണ് രാമേട്ടൻ. അഹമ്മദ് സൂറി കഴിഞ്ഞ ഏതാനും ആഴ്ചകളായി രാമേട്ടന്റെ കൂടെ ഉണ്ടായിരുന്നു. എൻഐഎയിലെ ഉദ്യോഗസ്ഥർ രാമേട്ടനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും അതെ തുടർന്ന് നടക്കുന്ന കാര്യങ്ങളും ആണ് സിനിമ ചർച്ച ചെയ്യുന്നത്. വൈറൽ വീഡിയോ ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഹാഷിം അബ്ബാസ് എന്ന വിദേശ അറബിയാണ് അഹമ്മദ് സുറിയായി എത്തുന്നത്.
പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളുമായി ‘പാരനോർമൽ പ്രൊജക്ട്’: ട്രെയ്ലർ പുറത്ത്
സലി മൊയ്ദീൻ, മധീഷ് എന്നിവരാണ് ഛായഗ്രഹകർ. എഡിറ്റർ സുഭാഷ്, സുഹൈൽ സുൽത്താൻ, പുലികൊട്ടിൽ ഹൈദരാലി, മൊയ്ൻകുട്ടി വൈദ്യർ, ശ്രീജിത്ത് ചാപ്പയിൽ എന്നിവരുടെ വരികൾക്ക് സജിത്ത് ശങ്കർ, കെവി അബൂട്ടി, അഷ്റഫ് മഞ്ചേരി, അനീഷ് പൂന്തോടൻ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത് . പി ജയചന്ദ്രൻ, തീർത്ഥ സുരേഷ്, അനീഷ് പൂന്തോടൻ, അർജുൻ വി അക്ഷയ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഓർക്കസ്ട്രഷൻ – കമറുദ്ദീൻ കീച്ചേരി, അനഘ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചി പൂജപ്പുര, അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു വത്സൻ, ആർട്ട് ഡയറക്ടർ – ശ്രീകുമാർ, പിആർഓ – സുനിത സുനിൽ, വസ്ത്രാലങ്കാരം – ശ്രീജിത്ത്, മേക്കപ്പ് – രാകേഷ്, ആക്ഷൻ – അഷ്റഫ് ഗുരുക്കൾ, മിക്സ് &മാസ്റ്ററിങ് – സജി ചേതന എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ഒക്ടോബർ 13ന് തിയേറ്ററുകളിൽ എത്തും.
Post Your Comments