കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട ‘ലിയോ’ സിനിമയുടെ പോസ്റ്ററുകളില്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. പല ഹോളിവുഡ് സിനിമകളുമായുള്ള സാമ്യവും, പോസ്റ്ററിലെ വാചകങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ‘ലിയോ’ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഉദയനിധി സ്റ്റാലിന്‍ ചിത്രം തടയാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് ലിയോ.
ചെന്നൈ നെഹ്‍റു ഇൻഡോര്‍ ഓഡിറ്റോറിയത്തില്‍ ലിയോയുടെ ഓഡിയോ തീരുമാനിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോഞ്ചിന് ഓഡിറ്റോറിയം അനുവദിച്ചിരുന്നില്ല. സെപ്‍തംബര്‍ 30നായിരുന്നു ലോഞ്ച് സംഘടിപ്പിക്കാനിരുന്നത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ജിയാന്റാണ് ഇതിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റ വിതരണത്തിലാണ് തര്‍ക്കങ്ങള്‍ ഉള്ളത്. ചെന്നൈ, ചെങ്കല്‍പ്പേട്ട് തുടങ്ങിയിടങ്ങളില്‍ വിജയ് ചിത്രത്തിന്റെ വിതരണാവകാശം നല്‍കിയാല്‍ മാത്രമേ ഓഡിയോ ലോഞ്ചിന് അനുമതി ലഭിക്കുകയുള്ളൂ എന്ന തരത്തിലാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്.
എന്നാല്‍ പ്രചരിക്കുന്നത് ഒരു വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കി സെവൻ സ്‍ക്രീൻ സ്റ്റുഡിയോ എത്തിയിരിക്കുകയാണ്. അത്തരമൊരു നീക്കവും ഉദയനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. പാട്ടുകള്‍ക്കല്ല ഇത്തവണ വിജയ്‍ നായകനാകുന്ന ചിത്രത്തില്‍ പ്രാധാന്യം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് പാട്ടുകള്‍ മാത്രമാണ് ലിയോയിലുണ്ടാകുക. ആക്ഷനായിരിക്കും ലിയോയില്‍ പ്രാധാന്യം നല്‍കുക.
Post Your Comments