
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കമല്‍ ഹാസന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അന്തരിച്ച നടി ശ്രീവിദ്യ മുതല്‍ ഗൗതമി വരെ നീളുന്ന കാമുകിമാരുടെയും വിവാഹ ബന്ധങ്ങളുടെയും പേരിൽ ഗോസിപ് കോളങ്ങളിൽ കമൽ ചർച്ചാവിഷയം ആകാറുണ്ട്. ക്ലാസിക്കല്‍ ഡാന്‍സര്‍ ആയ വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. ഇരുവരും വേർപിരിഞ്ഞ ശേഷം 2015ല്‍ കമല്‍ ഹാസന് വിവാഹമോചനത്തെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തിലായി.
ഡിവോഴ്സിന് ശേഷം വാണിക്ക് ജീവനാംശം നല്‍കേണ്ടി വന്നത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലാക്കി എന്നായിരുന്നു കമല്‍ പറഞ്ഞത്. ഈ ആരോപണത്തിനെതിരെ വാണി രംഗത്തെത്തുകയായിരുന്നു. ഒരുമിച്ച് താമസിച്ച ഫ്ലാറ്റിലെ ചില സാധനങ്ങള്‍ പോലും തനിക്ക് തരാന്‍ കമല്‍ കൂട്ടാക്കിയില്ല എന്നും ഇങ്ങനെയൊരു പുരുഷനില്‍ നിന്ന് ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും വാണി ചോദിച്ചു.
‘ഒരാളെ പാപ്പരാക്കുന്ന വിധം ജീവനാശം നല്‍കേണ്ടി വരുന്നത് ഏത് നിയമവ്യവസ്ഥയിലാണുള്ളത്. ഒരുപക്ഷെ വിവാഹബന്ധം അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഈഗോയ്ക്ക് മുറിവേറ്റിരിക്കാം. ഞങ്ങള്‍ വിവാഹമോചിതരായിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞു. വളരെ വ്യക്തിപരമായ കാര്യമായതിനാല്‍ പൊതിവിടങ്ങളില് ഈ പ്രശ്നം കൊണ്ടു വരാന്‍ ഞാന്‍ തയ്യാറായിട്ടില്ല’- എന്നാണു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാണി പങ്കുവച്ചത്.
Post Your Comments