GeneralLatest NewsMollywoodNEWSWOODs

വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വര്‍ഷം സിനിമ തൊടാൻ മനസ് സമ്മതിച്ചിരുന്നില്ല: സുരേഷ് ഗോപി പറഞ്ഞത്

ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല

മലയാളത്തിന്റെ പ്രിയ താരമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. നീണ്ട നാളുകൾ സിനിമയിൽ നിന്നും താരം ഇടവേള എടുത്തു മാറി നിന്നിരുന്നു. മകൻ ഗോകുൽ സുരേഷിന്റെ അഭിനയത്തെക്കുറിച്ച് മുൻപ് ഒരിക്കൽ സുരേഷ് ഗോപി പങ്കുവച്ച വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ഗോകുലിന്റെ സിനിമകളിൽ ആദ്യമായി കണ്ടത് ഇരയാണെന്നും വളരെ വൃത്തികെട്ട കാരണം കൊണ്ട് ആറു വര്‍ഷം സിനിമ തൊടാൻ തന്റെ മനസ് സമ്മതിച്ചിരുന്നില്ലെന്നും സുരേഷ് ഗോപി പങ്കുവച്ചു.

read also: ഒരുമിച്ച് താമസിച്ച ഫ്‌ലാറ്റിലെചില സാധനങ്ങള്‍ പോലും തനിക്ക് തരാന്‍ കമല്‍ കൂട്ടാക്കിയില്ല: നടനെതിരെ മുൻ ഭാര്യ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഗോകുലിന്റെ സിനിമകളില്‍ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്. എനിക്ക് തീയറ്ററില്‍ പോകാൻ ഇഷ്ടമായിരുന്നില്ല. അവന്റെ അമ്മയെന്നോട് വന്നിട്ട് അവന്റെ വിഷമത്തെക്കുറിച്ച്‌ പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പോയത്. എനിക്ക് തന്നെ മാനസികമായ ഒരു അകല്‍ച്ച സിനിമയോട് വന്നുപോയ സമയമായിരുന്നു അത്. വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വര്‍ഷം സിനിമ തൊടാൻ മനസ് സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ അകല്‍ച്ച ഉണ്ടായിരുന്നു’,

‘ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല, എനിക്ക് പോയി കാണാൻ തോന്നുന്നുണ്ടായിരുന്നില്ല. പക്ഷെ അവന്റെ അമ്മ എന്നോട് വന്ന് പറഞ്ഞപ്പോള്‍ ഞാൻ ആലോചിച്ചത് മുഴുവൻ അവന്റെ ഭാഗത്ത് നിന്നായിരുന്നു. ഞാൻ ആ മകൻ ആണെങ്കില്‍ എന്നെ അത് എത്രത്തോളം സങ്കടപ്പെടുത്തിയിട്ടുണ്ടാവും അല്ലെങ്കില്‍ എത്രത്തോളം വേദന ആയിരിക്കും അച്ഛൻ തന്റെ സിനിമ കാണാത്തത് എന്ന് ഞാൻ ചിന്തിച്ചു. എന്നിട്ട് ഞാൻ പോയി സിനിമ കണ്ടു. പക്ഷെ എന്നിട്ടും അവനെ വിളിച്ച്‌ ഒരു അഭിപ്രായം പോലും ഞാൻ പറഞ്ഞില്ല. അത് എന്റെ ക്രൗര്യം ആയിരിക്കും. അവന്റെ അമ്മയോട് ഞാൻ പോയി പറഞ്ഞു, അവന്റെ സിനിമ കൊള്ളാം, അവൻ നല്ല ആക്ടര്‍ ആണ് കേട്ടോ എന്ന്. ഞാൻ കൈയൊക്കെ കെട്ടി നിന്നിട്ടാണ് ഇത് പറഞ്ഞത്. അവളും തിരിച്ചു അതുപോലെ നിന്നിട്ട് ചോദിച്ചു, ഇത് ഒന്ന് അവനെ വിളിച്ചു പറഞ്ഞൂടെ എന്ന്. എന്തോ എനിക്ക് അത് മാത്രം അങ്ങോട്ട് പറ്റുന്നില്ല അതാണ് സത്യം’, സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button