വിജയ് സേതുപതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ റിലീസായ ജവാനിലൂടെ വിജയത്തിന്റെ കുതിപ്പിലാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ എന്ന പേരിൽ നടൻ ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം അതിൽ നിന്ന് പിന്മാറി. വിജയ് സേതുപതി സിനിമയിൽ നിന്ന് പിന്മാറിയതിന് ശേഷം, ചിത്രത്തിൽ അഭിനയിച്ചത് സ്ലംഡോഗ് മില്യണയർ ഫെയിം മധുരർ മിത്തലാണ്. ഇപ്പോഴിതാ താരത്തിന്റെ പുറത്താകലിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുത്തയ്യ മുരളീധരൻ. ഒരു അഭിമുഖത്തിലാണ് മുത്തയ്യ മുരളീധരൻ തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്.
മുത്തയ്യ മുരളീധരന്റെ വാക്കുകൾ ഇങ്ങനെ;
‘ഞാൻ ഐപിഎല്ലിൽ ഉള്ള സമയത്ത്, വിജയ് സേതുപതി ഷൂട്ടിംഗിനായി അതേ ഹോട്ടലിൽ താമസിച്ചിരുന്നതായി എന്റെ സംവിധായകൻ പറഞ്ഞു. അദ്ദേഹം ഒരു മീറ്റിംഗ് ക്രമീകരിച്ചു.ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ എന്റെ ആരാധകനായ വിജയ്, കാണാൻ സമ്മതിച്ചു, പിന്നീട്, രാത്രി 8 മണിക്ക് ശേഷം, തിരക്കഥയുടെ വിവരണത്തിനായിഅഞ്ച് ദിവസം അദ്ദേഹം രണ്ട് മണിക്കൂർ വീതം അനുവദിച്ചു. അത് കേട്ടതിനുശേഷം, അത്തരമൊരു അതുല്യമായ അവസരം പാഴാക്കില്ലെന്നും പ്രോജക്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, ഞങ്ങൾ വിജയ് സേതുപതിയുമായി കരാർ ഒപ്പിട്ടു.
എന്നാൽ ചില രാഷ്ട്രീയക്കാർ വിജയ് സേതുപതിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നു, അവർ വിജയിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തി. ഈ സിനിമ ഒരു സ്‌പോർട്‌സ് സിനിമയാണ്, ഇത് രാഷ്ട്രീയവുമായോ മറ്റെന്തെങ്കിലുമോ ബന്ധമുള്ളതല്ല, പക്ഷേ ഇത് ഒരു മനുഷ്യന്റെ യഥാർത്ഥ കഥയാണ്. പക്ഷേ, എന്റെ സിനിമ കാരണം വിജയ് സേതുപതിയുടെ കരിയർ അട്ടിമറിക്കാൻ ആഗ്രഹിച്ചില്ല. അദ്ദേഹത്തോട് പിന്മാറാൻ ആവശ്യപ്പെട്ടു.
Post Your Comments