CinemaGeneralLatest NewsNEWS

‘ഒരു വർഷം മുന്നേ കാക്കനാടുള്ള വൃദ്ധസദനത്തിൽ ചെന്ന് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങി’: അഭിലാഷ് പിള്ള

ഇതിഹാസ സംവിധായകനായിരുന്നു അന്തരിച്ച കെ ജി ജോർജെന്ന് സംവിധായകൻ അഭിലാഷ് പിള്ള. ഒരു വർഷം മുന്നേ കാക്കനാടുള്ള വൃദ്ധസദനത്തിൽ സാറിനെ കണ്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം തനിച്ച് ലഭിച്ചിരുന്നു അഭിലാഷ് ഫേസ്‌ബുക്കിൽ കുറിച്ചു. അന്നവിടെ മലയാള സിനിമ ഒരു മുറിക്കുളിൽ ഒതുങ്ങി ഇരിക്കുന്നതായാണ് തനിക്ക് തോന്നിയതെന്നും അത്രയും മഹത്തായ സിനിമ നമ്മുക്ക് സമ്മാനിച്ച ജോർജ്‌ സാർ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്‌ഥയിൽ എല്ലാവരും അദ്ദേഹത്തിന് അപരിചിതരായിരുന്നുവെന്നും അഭിലാഷ് ഓർമിച്ചു.

അഭിലാഷ് പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇതിഹാസ ഡയറക്ടർ കെ ജി ജോർജ് സാറിന് വിട…
ഒരു വർഷം മുന്നേ കാക്കനാടുള്ള വൃദ്ധസദനത്തിൽ സാറിനെ കണ്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. അന്നവിടെ മലയാള സിനിമ ഒരു മുറിക്കുളിൽ ഒതുങ്ങി ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത് കാരണം അത്രയും മഹത്തായ സിനിമ നമ്മുക്ക് സമ്മാനിച്ച ജോർജ്‌ സാർ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്‌ഥയിൽ എല്ലാവരും അദ്ദേഹത്തിന് അപരിചിതർ. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്ന് ഒന്ന് മാത്രം മാഞ്ഞിരുന്നില്ല അത് സിനിമയാണ്, യവനികയാണ് എന്റെ ഇഷ്ട ത്രില്ലറുകളിൽ സിനിമകളിൽ ഒന്നെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് യവനികയെ പറ്റി പറയാൻ കഴിഞ്ഞു. സിനിമയെന്ന ലോകം അദ്ദേഹം ആ മുറിക്കുള്ളിൽ ഒതുക്കിയെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട് സിനിമകളുടെ ആഗ്രഹം ബാക്കിയുണ്ടാരുന്നു. സിനിമയെന്താണ് എന്ന് ഞങ്ങൾക്ക് മുന്നേ നടന്ന് വഴികാട്ടി തന്ന മഹാ പ്രതിഭക്കു മനസ്സ് കൊണ്ട് യാത്രാമൊഴി

shortlink

Related Articles

Post Your Comments


Back to top button