GeneralLatest NewsMollywoodNEWSWOODs

‘എല്ലാവരും ഒറ്റപ്പെടുത്തിയപ്പോള്‍ ഒപ്പം നിന്ന മഹാനായ മനുഷ്യന്‍’: വിനയന്‍

പേരെടുത്ത് പറഞ്ഞ് വീണ്ടും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഞാനാ പേരുകള്‍ ഇവിടെ പറയുന്നില്ല

മലയാളത്തിന്റെ പ്രിയ നടൻ മധു തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുമ്പോൾ ആശംസയ്‌ക്കൊപ്പം ഓര്‍മ്മ പങ്കു വച്ച്‌ സംവിധായകൻ വിനയൻ. 2011 ലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ കാര്യമാണ് വിനയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ‘കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും പിന്മാറിയ ഘട്ടം ആരെയും ഭയക്കാതെ കോടതിക്ക് മുൻപാകെ സത്യം തുറന്നു പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിയാണ് മധു സര്‍’ എന്നു വിനയൻ കുറിച്ചു.

read also: നായിക കൃതി ഷെട്ടിയാണെങ്കിൽ നായകനാകാനില്ല: വിജയ് സേതുപതിയുടെ തീരുമാനത്തിൽ ഞെട്ടി സിനിമാ ലോകം, കാരണമിതാണ്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നവതി ആഘോഷിക്കുന്ന മലയാളത്തിൻെറ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍. അനായാസമായ അഭിനയസിദ്ധി കൊണ്ടും അനിതരസാധാരണമായ വ്രക്തിത്വം കൊണ്ടും മലയാളസിനിമയിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന മധുസാറിൻെറ കലാ ജീവിതത്തേപ്പറ്റി എത്രയേറെ പറഞ്ഞാലും തീരില്ല എന്നതാണു സത്യം..

എന്നാല്‍ ഇവിടെ ഞാനെൻെറ തികച്ചും വ്യക്തിപരമായ ഒരനുഭവത്തെ കുറിച്ചു മാത്രമാണു പറയുന്നത്.. ഇന്നു രാവിലെ മധുസാറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോഴും ഈ കാര്യം ഞാനദ്ദേഹത്തോടു സുചിപ്പിച്ചിരുന്നു.. അതു കേട്ട് അദ്ദേഹം തൻെറ സ്വതസിദ്ധമായ ശൈലിയില്‍ നിഷ്കളങ്കമായി ചിരിച്ചു. അത്രമാത്രം.

എൻെറ സിനിമ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തില്‍ മധുസാറിൻെറ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടും കേരള സമൂഹത്തിൻെറ മുന്നില്‍ എൻെറ സത്യസന്ധത തെളിയിക്കാനും കോമ്ബറ്റീഷൻ കമ്മീഷനില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി നേടാനും എനിക്കു സാധിച്ചു എന്നതാണ് മറക്കാൻ പറ്റാത്ത ആ അനുഭവം.. മാത്രമല്ല എൻെറ തൊഴില്‍ വിലക്കുകയും എനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുയും ചെയ്ത മലയാള സിനിമയിലെ ചില പ്രമുഖവ്യക്തികള്‍ക്കും സംഘടനകള്‍ക്കും സുപ്രീം കോടതി ഉള്‍പ്പടെ പിഴ ചുമത്തിയത് അന്ന് ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്…

‘സംവിധായകൻ’ മധു
മധുസാറിൻെറ സത്യസന്ധമായ മൊഴികളായിരുന്നു അങ്ങനൊരു വിധിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.. എൻെറ സിനിമകള്‍ വിലക്കിയതെല്ലാം രേഖകളൊന്നും ഇല്ലാതെ അതി നിഗൂഢമായ ഗൂഢാലോചനകളില്‍ കൂടി ആയിരുന്നല്ലോ? അതില്‍ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞു കൈമലര്‍ത്തു കയും കൂടി ചെയ്തപ്പോള്‍ ഞാൻ നിസ്സഹായനായി നിന്നു പോയി.. എന്നെ സഹായിക്കുമെന്ന് ഞാൻ കരുതിയവര്‍ പോലും മറ്റു പല കാരണങ്ങളാലും വലിയ സിനിമാക്കാരെ ഭയന്ന് നിശ്ശബ്ദരായപ്പോള്‍ മധുസാര്‍ സത്യസന്ധമായി തൻെറ അനുഭവം കമ്മീഷൻെറ മുന്നില്‍ പറയാൻ തയ്യാറായി.. 2011ല്‍ വിനയൻെറ ഒരു സിനിമയില്‍ അഭിനയിക്കാനായി താൻ അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് മലയാള സിനിമയിലെ വളരെ പ്രമുഖരായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച്‌ തൻെറ വീട്ടില്‍ എത്തിയെന്നും വിനയൻെറ സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് തന്നെ നിര്‍ബ്ബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.. അവിടെ ചെന്ന പ്രമുഖരില്‍ പലരുടേയും പേരുകള്‍ സഹിതമാണ് അദ്ദേഹമന്ന് പറഞ്ഞത്.

ആരെയും പേരെടുത്ത് പറഞ്ഞ് വീണ്ടും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഞാനാ പേരുകള്‍ ഇവിടെ പറയുന്നില്ല.. സി.സി.ഐ യുടെ വെബ് സൈറ്റില്‍ ഉള്ള ആ കേസിൻെറ വിധിപ്പകര്‍പ്പു വായിക്കുന്നവര്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടും.. മധുസാറിൻെറ വാക്കുകള്‍ക്ക് അന്ന് അന്വേഷണക്കമ്മീഷൻ വലിയ വിലയാണ് കൊടുത്തത്.. അങ്ങനെയാണ് അന്യായമായ ആ തൊഴില്‍ വിലക്കിൻെറ അപ്രിയ സത്യങ്ങള്‍ കോടതിക്കും കേരള സമൂഹത്തിനും മനസ്സിലായത്.വിനയനെന്ന വ്യക്തിയേക്കാളും മധുസാറിന് ഏറെ ബന്ധമുള്ളവര്‍ എതിര്‍ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തൻേറടിയും സത്യ സന്ധനുമായ ആ വലിയ കലാകാരൻെറ… മലയാള സിനിമയുടെ ഗുരുനാഥനായ ആ മഹാനുഭാവൻെറ…. കാല്‍പ്പാദങ്ങളില്‍ പ്രണാമം..

shortlink

Related Articles

Post Your Comments


Back to top button