സിനിമാ പ്രമോഷന് ചെങ്കൊടിയേന്തി വന്ന് പരിഹാസ്യനായി മാറിയ നടൻ ഭീമൻ രഘുവിനെ കണക്കിന് പരിഹസിച്ച് എഴുത്തുകാരിയായ ശാരദക്കുട്ടി രംഗത്ത്. ഭീമൻ രഘു ചങ്ങനാശേരിക്കാരനാണ്. ഇനി വല്ല കല്യാണത്തിനോ മരണത്തിനോ ഒക്കെ, ഇന്നലെ സിനിമാ പ്രമോക്ക് വന്നതു പോലെ, പ്രത്യേകം പറഞ്ഞു തുന്നിച്ച ചെങ്കൊടിയുമായിട്ടാകും വരികയെന്നും എഴുത്തുകാരി.
കുറിപ്പ് വായിക്കാം
മുൻ നിരയിൽ കൊടിയുമായി എഴുന്നേറ്റും നിൽക്കും. രക്തത്തിൽ അലിഞ്ഞു പോയത്രേ, എന്തായാലും സഖാക്കൾ ഇതൊക്കെ മുഖ്യമന്ത്രിക്ക് അടുത്ത് എത്തിക്കാതിരിക്കില്ല എന്ന് എത്ര ആത്മ വിശ്വാസത്തോടെയാണ് ഭീമൻ രഘു പറയുന്നത്. ഭീമൻ രഘു ചങ്ങനാശേരിക്കാരനാണ്. ഇനി വല്ല കല്യാണത്തിനോ മരണത്തിനോ ഒക്കെ, ഇന്നലെ സിനിമാ പ്രമോക്ക് വന്നതു പോലെ, പ്രത്യേകം പറഞ്ഞു തുന്നിച്ച ചെങ്കൊടിയുമായിട്ടാകും വരിക.
മുൻ നിരയിൽ കൊടിയുമായി എഴുന്നേറ്റും നിൽക്കും. രക്തത്തിൽ അലിഞ്ഞു പോയത്രേ, എന്തായാലും സഖാക്കൾ ഇതൊക്കെ മുഖ്യമന്ത്രിക്ക് അടുത്ത് എത്തിക്കാതിരിക്കില്ല എന്ന് എത്ര ആത്മ വിശ്വാസത്തോടെയാണ് ഭീമൻ രഘു പറയുന്നത്.
3 കോടി പേരൊക്കെ നമ്മളെ കുറിച്ചിങ്ങനെ സംസാരിക്കുന്നത് ചെറിയ കാര്യമാണോ എന്നും ചോദിക്കുന്നതു കേട്ടു. ഇതിലും ഭീകരമായതൊന്നും പാർട്ടിക്ക് സംഭവിക്കാതിരിക്കട്ടെ. അപകടം വരുമ്പോ കൂട്ടത്തോടെ എന്നത് ആർക്കും ബാധകമാണ്. ‘ഹാസ്യ ‘ നടന്മാരെല്ലാം രാഷ്ട്രീയത്തിലാണിപ്പോൾ, സിനിമ രക്ഷപ്പെടട്ടെ.
Post Your Comments