മലയാളത്തിന്റെ പ്രിയതാരമാണ് മമ്മൂട്ടി. നാല് പതിറ്റാണ്ടിലേറെയായി അഭിനയലോകത്ത് വ്യത്യസ്ത കഥാപാത്രങ്ങളുമായി ആരാധകരെ സ്വന്തമാക്കിയ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്
കണ്ണൂര്‍ സ്ക്വാഡ്. ഇതിന്റെ പ്രോമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി നൽകിയ മറുപടികളാണ് ആരാധകർക്കിടയിൽ ഇപ്പോള്‍ ചർച്ചയാകുന്നത്.
സിനിമയിലേക്ക് വരുന്നതിന് മുന്‍പ് ഞാനൊരു അഭിനയ ഭ്രാന്തനായിരുന്നു. ഇപ്പോഴും ഞാന്‍ അഭിനയ ഭ്രാന്തനുമാണ്. എന്നെപ്പോലെ സിനിമയെ മോഹിക്കുന്ന ഒത്തിരി പിള്ളേര് ഉണ്ട്. അവര്‍ക്ക് അവരുടേതായ അവസരം വരുമ്പോള്‍ അവര്‍ വരുമായിരിക്കും മമ്മൂട്ടി പറഞ്ഞു.
read also: കപടത തീണ്ടാത്ത നായകൻ മധുവിന് നവതിയുടെ നിറവ്: ആശംസകളുമായി ശാരദക്കുട്ടി
‘നമ്മള് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങള്‍ ശരീരത്തിലും സംഭവിക്കും. ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോള്‍ വിയര്‍ക്കും. ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി. ആവശ്യം ഇല്ല’, മമ്മൂട്ടി പറഞ്ഞു. സ്വയം നമ്മള് അപ്ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്നും നടന് കൂട്ടിച്ചേര്‍ത്തു.
Post Your Comments