സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം. വൈഖിരി ക്രീയേഷൻസിനു വേണ്ടി ശിശിര സതീശൻ നിർമ്മിക്കുന്ന ഈ ചിത്രം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു. ബി.എം. എൻ്റർടൈമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും. ആക്ടിവിസ്റ്റ് മീര എന്ന വ്യത്യസ്ത കഥാപാത്രമായി സ്വേതമേനോൻ എത്തുന്ന ചിത്രത്തിൽ,സന്തോഷ് കീഴാറ്റൂർ, സുധീർ കരമന എന്നിവരും പുതിയ മുഖവുമായി മാറ്റുരയ്ക്കുന്നു. കുടുംബ സ്നേഹിയായ ഹരിദാസിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹരിദാസ് വർഷങ്ങളായി കുടുംബം പുലർത്താൻ ഗൾഫിലായിരുന്നു. ഭാര്യക്കും, മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ അയാൾ നാട്ടിലെത്തി. മകൻ അഭിനവിനെ, എയ്ഡഡ് സ്കൂളിൽ ചേർത്തു.
സ്കൂളിലെ പ്രധാന ഗ്യാംങ് ആയ ഹൃത്വിക് ജോണിൻ്റെ സംഘത്തിൽ അഭിനവ് എത്തപ്പെടുന്നു.ജോൺ അഭിനവിന് വെളുത്ത മധുരം എന്ന വൈറ്റ് ക്രിസ്റ്റൽ ഡ്രഗ് കൊടുക്കുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ അഡിക്റ്റാവുന്ന വെളുത്ത മധുരം, അഭിനവിനെ പുതിയ മനുഷ്യനാക്കി മാറ്റി.
ഹരിദാസിൻ്റെ ജീവിതം അതോടെ തകർന്ന് തരിപ്പിണമാവുകയായിരുന്നു. യുവജിവിതങ്ങളെ തകർക്കുന്ന മയക്കുമരുന്ന് ഗ്യാംങിൻ്റെ ദുഷ്ട ചെയ്തികൾക്കെതിരെ ശബ്ദമുയർത്തുന്ന, വെളുത്ത മധുരം, നല്ലൊരു മെസേജ് നൽകുന്നതോടൊപ്പം, നല്ലൊരു എൻ്റർടൈനർ ചിത്രമായും മാറിയിരിക്കുന്നു.
വൈഖരി ക്രിയേഷൻസിനു വേണ്ടി ശിശിര കാരായി നിർമ്മിക്കുന്ന വെളുത്ത മധുരം ജിജു ഒറപ്പടി സംവിധാനം ചെയ്യുന്നു. കഥ – ദേവിക എസ് ദേവ്, തിരക്കഥ – ജി എസ് അനിൽ, ക്യാമറ -ശ്രീക്കുട്ടൻ, എഡിറ്റിംഗ് – ജിബീഷ് ഗുരുവായൂർ, ഗാനങ്ങൾ: ഇ വി വത്സൻ, വൈശാഖ് സുഗുണൻ, ജിതിൻ ദേവസ്യ, സംഗീതം – ഷൈജു പള്ളിക്കുന്ന്, ആലാപനം -വിനീത് ശ്രീനിവാസൻ, വേലു ഹരിദാസ്.
പ്രൊഡക്ഷൻ കൺട്രോളർ-വിനോദ്.കെ, ആർട്ട് -സന്തോഷ് കരിപ്പൂൽ, മെയ്ക്കപ്പ് -രാജേഷ് ജയൻ, കോസ്റ്റ്യൂം -ബിജു മങ്ങാട്ടുകോണം, ചിത്രങ്ങൾ -ശ്രീനേഷ് കരിങ്കൽകുഴി, ഡിസൈൻ – അരുൺ ഏഴോം, പി ആർ ഒ : അയ്മനം സാജൻ, വിതരണം – ബി.എം എൻ്റെർടെയ്ൻമെൻസ്, സുധീർ കരമന, ശ്വേത മേനോൻ, സന്തോഷ് കീഴാറ്റൂർ, സൂര്യ കിരൺ, ദിനേശ് പണിക്കർ, അഫ്സാന ലക്ഷ്മി, നിഷാസാരംഗ്, നവനി കാർത്തി, ബിജു ഇരിണാവ്, ബാബു വള്ളിത്തോട്, കനകലത, രാധാകൃഷ്ണൻ മാണിക്കോത്ത്, മുരളി വായാട്ട്, മുഹമ്മദ് പേരാമ്പ്ര, നാദം മുരളി, കരിംദാസ്, ദേവിക എസ് ദേവ്, അനയ് സത്യ എന്നിവർ അഭിനയിക്കുന്നു
Post Your Comments