നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ പ്രിയ നടൻമധുവിന് ആദരവുമായി മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ കാരണവർ എന്ന് വിളിക്കപ്പെടാൻ നൂറു ശതമാനം അർഹതയുള്ള ഒരേയൊരാളേ ഉള്ളൂ. അത് മധു സാറാണ്. മലയാള സിനിമയ്ക്ക് സ്വന്തമായി വിലാസമുണ്ടാക്കിയ മഹാരഥന്മാരിൽ മുൻനിരയിൽ നിൽക്കുന്ന അഭിനേതാവാണ് മധു സാർ. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമാതാവ്
, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. അഭിനയിച്ച നാനൂറോളം സിനിമകൾ, സംവിധാനം ചെയ്ത 12 സിനിമകൾ, നിർമിച്ച 14 സിനിമകൾ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചും കൈയൊപ്പ് ചാര്‍ത്തിയും അദ്ദേഹം ഒരു മഹാവൃക്ഷമായി മലയാള സിനിമയ്ക്ക് തണലേകി നിൽക്കുകയാണ് എന്നാണ് മന്ത്രി കുറിച്ചത്.
കുറിപ്പ് വായിക്കാം
മലയാള സിനിമയിലെ കാരണവർ എന്ന് വിളിക്കപ്പെടാൻ നൂറു ശതമാനം അർഹതയുള്ള ഒരേയൊരാളേ ഉള്ളൂ. അത് മധു സാറാണ്. മലയാള സിനിമയ്ക്ക് സ്വന്തമായി വിലാസമുണ്ടാക്കിയ മഹാരഥന്മാരിൽ മുൻനിരയിൽ നിൽക്കുന്ന അഭിനേതാവാണ് മധു സാർ.
നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. അഭിനയിച്ച നാനൂറോളം സിനിമകൾ, സംവിധാനം ചെയ്ത 12 സിനിമകൾ, നിർമിച്ച 14 സിനിമകൾ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചും കൈയൊപ്പ് ചാര്‍ത്തിയും അദ്ദേഹം ഒരു മഹാവൃക്ഷമായി മലയാള സിനിമയ്ക്ക് തണലേകി നിൽക്കുകയാണ്.
പ്രിയപ്പെട്ട മധു സാർ നവതി ആഘോഷിക്കുന്ന ഈ വേളയിൽ അദ്ദേഹത്തെ ഭവനത്തിൽ സന്ദർശിച്ച് ആദരിച്ചു എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേർന്നു.
Post Your Comments