നടൻ സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു. മൂന്ന് വർഷത്തേക്കാണ് നിയമനം. അക്കാദമിയിലൂടെ ഭാവി പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻറെ ഈ ആത്മാർത്ഥതയും അർപ്പണ ബോധവും മുതൽക്കൂട്ടാകുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ? ഇന്ത്യൻ സിനിമ മേഖലയിൽ മുന്നോട്ട് നയിക്കുവാനും അതിനായി ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നല്ല കലാകാരന്മാരെ സംഭാവന ചെയ്യുവാനും, അധ്യക്ഷ പദവിയിലൂടെ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ഈ അവസരത്തിൽ ആത്മാർഥമായി ആശംസിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കുറിച്ചത്.
കുറിപ്പ് വായിക്കാം
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായ പ്രിയ സഹപ്രവർത്തകനും മലയാളത്തിലെ മഹാനടനുമായ ശ്രീ സുരേഷ് ഗോപി അവർകൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാൻ എന്ന ചുമതലയും അദ്ദേഹത്തിന് ഇതിന് പുറമേ നൽകിയിട്ടുണ്ട് എന്നുള്ള വിവരം നിങ്ങളെ സന്തോഷപുരസ്സരം അറിയിക്കട്ടെ. രാജ്യസഭാംഗം എന്ന നിലയിലുൾപ്പെടെ തനിക്കേൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും വളരെ മികവുറ്റ രീതിയിൽ നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അക്കാദമിയിലൂടെ ഭാവി പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻറെ ഈ ആത്മാർത്ഥതയും അർപ്പണ ബോധവും മുതൽക്കൂട്ടാകുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? ഇന്ത്യൻ സിനിമ മേഖലയിൽ മുന്നോട്ട് നയിക്കുവാനും അതിനായി ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നല്ല കലാകാരന്മാരെ സംഭാവന ചെയ്യുവാനും, അധ്യക്ഷ പദവിയിലൂടെ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ഈ അവസരത്തിൽ ആത്മാർഥമായി ആശംസിക്കുന്നു. ഇങ്ങനെ ഒരവസരം അദ്ദേഹത്തിന് നൽകിയ ആരാധ്യനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അവർകൾക്ക് നന്ദി പറയുന്നു.
Post Your Comments