കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കെതിരെ എം ബി രാജേഷ് രംഗത്തെത്തി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ കരുവന്നൂരിലെ അഴിമതി കാര്യമാക്കേണ്ടതുണ്ടോ, ഇഡി അന്വേഷണം ആവശ്യമില്ലാത്തതാണെന്നും എംബി രാജേഷ് പറയുന്നു.
പല ബാങ്കുകളിൽ നിന്നും പതിനായിരക്കണക്കിന് കൊള്ളയടിച്ച് ഓരോരുത്തർ പോയി, അപ്പോൾ കേരളത്തിലെ ഇത്രയും ചെറിയൊരു പ്രശ്നത്തെ മുൻ നിർത്തി വ്യാപക പ്രചരണം നടത്തുന്നത് ശരിയല്ലെന്നുമാണ് എംബി രാജേഷ് പറയുന്നത്. എംബി രാജേഷിന്റെ വാക്കുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത, കൊള്ളരുതാത്ത കച്ചവടക്കാരൻ, ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെ, നാട്ടുക്കാർക്കല്ലെന്ന്, സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ് എന്നാണ് നടൻ കുറിച്ചത്.
കുറിപ്പ് വായിക്കാം
താങ്കൾ വെറും എം.ബി രാജേഷ് അല്ല, എം.ബി.എ.രാജേഷാണ്, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ രാജേഷ്, നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത, കൊള്ളരുതാത്ത കച്ചവടക്കാരൻ.
ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്ന്, നാട്ടുക്കാർക്കല്ലെന്ന്, സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്.
Post Your Comments