CinemaKeralaLatest NewsMollywood

കൊടിയുമായെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി രക്തത്തിൽ അലിഞ്ഞ് പോയതിനാൽ: സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായി ഭീമൻ രഘു

അടുത്ത തിരഞ്ഞെടുപ്പിലും ഇടത് പക്ഷം കേരളം പിടിച്ചെടുക്കും യാതൊരു സംശയവും വേണ്ട

സിനിമാ പ്രമോഷന് പാർട്ടി കൊടിയുമേന്തി നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തിയ ഭീമൻ രഘു മുഖ്യമന്ത്രി പ്രസം​ഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വൻ പരിഹാസങ്ങൾക്കാണ് ഇടവരുത്തിയത്.

എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടൻ ഇതിന് വിശദീകരണം നൽകിയത്. അച്ഛനോടുള്ള സ്നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ് നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന നടന്റെ വാക്കുകൾ വൻ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. പുതിയ സിനിമയായ മിസ്റ്റർ ഹാക്കറിന്റെ പ്രമോഷന് നടനെത്തിയത് പാർട്ടിക്കൊടി കയ്യിലേന്തിയാണ്. ഇടത് പക്ഷത്തിന്റെ ആളാണ് താൻ ഇപ്പോൾ, കൊടിയുമായെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി രക്തത്തിൽ അലിഞ്ഞ് പോയതിനാൽ ആണെന്നും നടൻ പറയുന്നു.

അടുത്ത തിരഞ്ഞെടുപ്പിലും ഇടത് പക്ഷം കേരളം പിടിച്ചെടുക്കും അതിന് യാതൊരു സംശയവും ആർക്കും വേണ്ടെന്നും നടൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം വൻ റെസ്പോൺസാണ് തനിക്ക് ലഭിക്കുന്നതെന്നും രഘു. ഈ സിനിമയിൽ ഇടത് പക്ഷത്തിന്റെ ആളായാണ് അഭിനയിക്കുന്നത്, അതുകൊണ്ട് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി രക്തത്തിൽ അലിഞ്ഞ് പോയതിനാൽ കൂടിയാണ് കൊടിയുമായി എത്തിയതെന്നാണ് മറുപടി നൽകുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button