മകൾ അവന്തികയുടെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ വീഡിയോ പങ്കുവച്ച് നടൻ ബാല. സ്വന്തം മകളുടെ പിറന്നാളിന് തന്നെ ആരും വിളിക്കാത്തതിലുള്ള വിഷമമാണ് താരം പങ്കുവച്ചത്.
മകൾ അവന്തിക എന്ന പാപ്പു തന്റെ അരികിലേക്ക് വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്ന് ബാല പറയുന്നു. ഈ ലോകത്ത് നമ്മൾ ചിലരെ ഹൃദയം കൊണ്ട് നമ്മൾ സ്നേഹിക്കും, അതിരില്ലാത്ത സ്നേഹമാണത്, അങ്ങനെ ഉള്ളവരെ എങ്ങനെ മറക്കാൻ കഴിയും. പാപ്പു വിഷമിക്കണ്ട, പാപ്പുവിന് ഡാഡിയുണ്ട്, പാപ്പു എന്റെ അരികിലേക്ക് വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ബാല പറയുന്നു. തന്നെ സംബന്ധിച്ച് മരിച്ചാലും മറക്കാത്ത ഓർമ്മകളാണ് എന്റെ മകളെന്നും താരം വിഷമത്തോടെ പറയുന്നു.
എന്നെ സ്നേഹിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ ആർക്കും തന്നെയൊന്ന് വിളിച്ചു സംസാരിക്കാൻ തോന്നാത്തത് എന്തുകൊണ്ടാണെന്നും ബാല ചോദിക്കുന്നു. ഇത്രയും നേരം കാത്തിരുന്നു, ആരും വിളിക്കുന്നില്ല, സംസാരിച്ചുമില്ല, പിറന്നാൾ ആശംസകൾ പാപ്പു, ഞാൻ നിന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്നു, ഇന്നും മീഡിയയുമായി സംസാരിച്ച തന്നോട് ഇക്കാര്യം ആരും ചോദിച്ചുപോലുമില്ലെന്നും ബാല സങ്കടം പങ്കുവച്ചു.
Post Your Comments