ഭാര്യ ഉയർന്ന ജാതിക്കാരിയായതിനാൽ വിവാഹത്തിന് ഒരുപാട് പ്രശ്നങ്ങൾ നേരടേണ്ടി വന്നുവെന്ന് നടൻ അർജുൻ അശോകൻ പറയുന്നു. ആദ്യ ചിത്രം പരാജയമായി മാറിയെങ്കിലും പിന്നീട് തിരഞ്ഞെടുത്ത നല്ല കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് തിളങ്ങുകയാണ് താരമിപ്പോൾ.
താരപുത്രൻ എന്ന ലേബലിൽ ചാൻസ് ചോദിച്ച് ചെന്നപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര സുഖകരം അല്ലായിരുന്നുവെന്നാണ് അർജുൻ പറയുന്നത്. അച്ചനും സിനിമകൾ കുറഞ്ഞു, അവസാനം താമസിച്ച വീടും വിൽക്കേണ്ടി വന്നുവെന്നും നടൻ. എന്റെ ആദ്യ രണ്ട് പടങ്ങൾ നന്നായി ഓടിയില്ല. അച്ഛൻ തിളങ്ങി നിൽക്കുന്ന സമയത്താണ് വന്നിരുന്നതെങ്കിൽ പ്രയോജനം ഉണ്ടായേനേ എന്നും നടൻ.
പുതിയതായി വെച്ച വീട് ബാധ്യതകളെ തുടർന്ന് ഗൃഹപ്രവേശത്തിന് മുൻപ് വിറ്റത് അച്ഛനെ തകർത്തു കളഞ്ഞു, കുടുംബം ഇത്ര വലിയ ബുദ്ധിമുട്ടിലൂടെയാണ് പോകുന്നതെന്ന് അച്ഛനോ, അമ്മയോ, ചേച്ചിയോ പറഞ്ഞിരുന്നില്ലെന്നും താരം. ആ സമയത്ത് അച്ഛന് കാര്യമായി ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. തന്റേത് പ്രണയ വിവാഹമായിരുന്നു, ഉയർന്ന ജാതിയിൽ ഉള്ള കുട്ടി ആയിരുന്നതിനാൽ വിവാഹം നടത്തി തരുവാൻ അവർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. അവസാനം അവളുടെ അച്ഛൻ സമ്മതിച്ചു, അല്ലെങ്കിൽ ഒളിച്ചോടി പോയി കല്യാണം കഴിക്കണ്ട വന്നേനെ എന്നും താരം.
Post Your Comments