സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിലെത്തി സ്ത്രീ വിരുദ്ധപരാമർശങ്ങൾ നടത്തിയ നടൻ അലൻസിയർ ഉയർത്തിയത് വൻ വിവാദമായിരുന്നു. സിനിമാ താരങ്ങളടക്കം നടന്റെ വാക്കുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഇതിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ താനൊരു പാവമാണ്, ഒന്നുമറിയാത്ത ഒരു സാധാരണ മനുഷ്യനാണ് എന്നാണ് നടൻ അലൻസിയർ പറയുന്നത്. എന്നെ വെറുതെ വിടണം, എനിക്കൊന്നും അറിയില്ല, യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അലൻസിയർ അപേക്ഷിക്കുകയാണ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത സാധാരണക്കാരനാണ് താനെന്നും അലൻസിയർ പറയുന്നു.
പലരും പല വാർത്തകളാണ് ഉണ്ടാക്കുന്നത്, എനിക്കെതിരെയുള്ള വാർത്തകൾ പലതും അസത്യമാണ്, അതിനാൽ എന്നെ വച്ച് വാർത്ത ചെയ്ത് കാശുണ്ടാക്കുന്ന പണി പലരും നിർത്തുവാനും അലൻസിയർ ആവശ്യപ്പെട്ടു. അഭിനയിക്കാൻ അറിയാവുന്നവനാണ് താൻ, അത് ചെയ്ത് ജീവിച്ചോളാമെന്നും അലൻസിയർ. ഉമ്മ കൊടുക്കാൻ തോന്നിയാൽ മഞ്ജു വാര്യർക്ക് ആയാലും കൊടുക്കും, കൂടാതെ സാക്ഷാൽ ഉർവശിക്ക് ഉമ്മ നൽകിയിട്ടുണ്ടെന്നും അലൻസിയർ പറയുന്നു. അവരുടെ ഉള്ളൊഴുക്ക് എന്ന ചിത്രം കണ്ട് താൻ ഞെട്ടി പോയെന്നും അത്ര അസാധ്യ നടിയാണ് ഉർവശിയെന്നും നടൻ അലൻസിയർ പറയുന്നു.
Post Your Comments