ജീവിതത്തിൽ ഏറ്റവും കൂടുതൽ മോഹിച്ച ജോലി സ്വന്തമാക്കി നടി കൃതിക പ്രദീപ്. പഠനത്തിലും സിനിമാ അഭിനയത്തിലും വിട്ടുവീഴ്ച ചെയ്യാത്ത കൃതിക വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ അംഗമായി ചേർന്നിരിക്കുകയാണ്.
ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നടി കൃതിക പ്രദീപ്. സൈക്കോളജിയിൽ പഠനം പൂർത്തിയാക്കിയ കൃതിക പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ ദിലീപ് നായകനായ വില്ലാളിവീരൻ എന്ന ചിത്രത്തിലാണ് കൃതിക പ്രദീപ് ബാലതാരമായി അഭിനയിച്ചത്. 2018ൽ സാജിദ് യാഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിൽ മഞ്ജു വാര്യരുടെ കുട്ടിക്കാലത്തെ വേഷം ചെയ്തിരുന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് കൃതിക.
ഗായിക കൂടിയായ കൃതിക മോഡലിംഗിലും സജീവമാണ്. വിസ്താര എയർലൈൻസ് യൂണിഫോമും ടാഗും ധരിച്ച് സഹപ്രവർത്തകർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കൃതിക പ്രദീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു എന്ന് അടിക്കുറിപ്പ് നൽകിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എംടിയുടെ കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കൃതിക അഭിനയിക്കുന്നുണ്ട്.
Post Your Comments