
ഈ വർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലിയോ. ചിത്രത്തിന്റെ നിരവധി പോസ്റ്ററുകളാണ് ദിനവും എത്തുന്നത്.
എന്നാലിപ്പോൾ ലിയോ ചിത്രത്തിന്റെ പോസ്റ്ററുകൾക്കെതിരെ നിരവധി ആരോപണങ്ങളാണ് എത്തുന്നത്. ലിയോ ചിത്രത്തിന്റെ പോസ്റ്ററുകൾ ഹോളിവുഡ് സിനിമകളുടെ കോപ്പിയടി ആണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. ഹാനസ് മോളണ്ടിന്റെ സംവിധാനത്തിലുള്ള ചിത്രമായ കോൾഡ് പെർസ്യൂട്ടിന്റെ പോസ്റ്ററുകൾക്ക് സമാനമാണ് ലിയോ പോസ്റ്ററുകളെന്നാണ് ആരോപണം. ആയുധം എന്ന ചിത്രത്തിലേ പോസ്റ്ററുകളിലെ ആശയവും അതേപോലെ കോപ്പി ചെയ്തെന്നും ആരോപണമുണ്ട്.
ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് തൃഷയാണ്. കൂടാതെ നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് തൃഷ വിജയുടെ നായികയായെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തിൽ നിന്ന് ബാബു ആന്റണി ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകേഷ് കനകരാജാണ് ലിയോയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ലോകേഷ് കനകരാജിനൊപ്പം രത്‌ന കുമാറും ദീരജ് വൈദിയും ചേർന്നാണ് തിരക്കഥ എഴുതിയത്.
Post Your Comments