ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട അടുത്തിടെ നടൻ ജോയ് മാത്യു നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു. പരിഹാസത്തിന് പിന്നാലെ ജോയ് മാത്യുവിനെ വിമർശിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഡി.വൈ.എഫ്.ഐയെ കുറിച്ച് നടൻ ടിനി ടോം നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് നടൻ ഒരു വേദിയിൽ സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
‘ഇവിടെ പറയാതെ വയ്യ… എന്റെയൊരു സുഹൃത്ത്, വളരെ ദാരിദ്രം അനുഭവിക്കുന്നവനാണ്. അവന്റെ സഹോദരൻ അപകടത്തിൽപ്പെട്ട് കിടന്നപ്പോ, അവന്റെ ഭാര്യക്കും സഹോദരിക്കും ഒരു നേരത്തെ ഭക്ഷണം കിട്ടുമോ എന്ന് എന്നെ വിളിച്ച് ചോദിച്ചു. ഇടപ്പള്ളിയിൽ വച്ച് നടന്ന സംഭവമാണ്. എനിക്ക് ആരോട് ചോദിക്കണം എന്ന് അറിയില്ല. എനിക്ക് എല്ലാ ദിവസവും കൊണ്ട് കൊടുക്കാൻ കഴിയില്ല.
അപ്പൊ എന്റടുത്തുള്ള ഒരു ഡി.വൈ.എഫ്.ഐയുടെ പ്രവർത്തകനോട് ഞാൻ കാര്യം പറഞ്ഞു. എന്റെ കുടുംബം കോൺഗ്രസ് ആണ്. ഞാൻ കോൺഗ്രെസ്സുകാരനാണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആ ഡി.വൈ.എഫ്.ഐക്കാരനോട് ഞാൻ പറഞ്ഞു, അങ്ങനെ ഡി.വൈ.എഫ്.ഐക്കാർ അവർക്ക് ഭക്ഷണം എത്തിച്ച് തുടങ്ങി. അതും ഒരു നേരത്തേക്ക് അല്ല വൈകീട്ടും ഭക്ഷണം എത്തിച്ച് കൊടുത്തു.. ഒന്നോ രണ്ടോ ആഴ്ചത്തേക്ക് അല്ല നൂറ് ദിവസവും അവർ ഭക്ഷണം എത്തിച്ച് കൊടുത്തു’, എന്നായിരുന്നു നടന്റെ വാക്കുകൾ.
Post Your Comments