സനാതന ധർമ്മത്തെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗം തീർത്തും ശരിയാണെന്നും സനാതന ധർമ്മത്തെ ഇല്ലായ്മ ചെയ്യേണ്ടതാണെന്നും കൂടാതെ സനാതന ധർമ്മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ഘോരം ഘോരം വാദിക്കുന്ന വ്യക്തികൾ യഥാർത്ഥ ഹിന്ദുക്കളല്ലെന്നും മറിച്ച് ഹിന്ദുത്വ കരാറുകാരാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
എന്നാൽ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് തന്റെ ജീവനും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി നടൻ പ്രകാശ് രാജ് എത്തിയിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അശോക്നഗർ പോലീസ് യൂട്യൂബ് ചാനലായ വിക്രം ടിവിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. തന്റെ ജീവന് നേരിട്ട് ഭീഷണിയുയർത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങൾ അടങ്ങിയ വീഡിയോ വിക്രം ടിവി യുട്യൂബിൽ പോസ്റ്റ് ചെയ്തതായി പരാതിയിൽ നടൻ ആരോപിച്ചു.
കൂടാതെ തന്നെയും കുടുംബാംഗങ്ങളെയും മോശമായി ചിത്രീകരിച്ച് തങ്ങൾക്കെതിരെ ആളുകളെ പ്രേരിപ്പിക്കുന്നതാണ് വീഡിയോയെന്ന് പ്രകാശ് രാജ് ആരോപിക്കുന്നു. യൂട്യൂബ് ചാനൽ ഉടമയ്ക്കെതിരെയും അതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികൾക്കെതിരെയും ഉചിതമായ നടപടി ഉടനടി സ്വീകരിക്കണമെന്നാണ് നടന്റെ ആവശ്യം.
Post Your Comments