ഷാരൂഖ് ഖാൻ ചിത്രം ജവാൻ അതിവേഗം എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോൺ, നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ജവാൻ. സിനിമയിൽ തന്റെ വേഷം ഗണ്യമായി കുറച്ചതിൽ നയൻതാര അറ്റ്ലിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വരുന്നു. സിനിമയിൽ ദീപികക്ക് കൂടുതൽ പ്രാധാന്യം നൽകിയെന്നതും നീരസത്തിന് കാരണമായെന്നും വാർത്തകൾ പ്രചരിക്കുന്നു.
ജവാൻ ഏതാണ്ട് ഷാരൂഖ്-ദീപിക ചിത്രം പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുൻനിര നടിയാണ് നയൻതാര പക്ഷെ അർഹിക്കുന്ന പ്രാധാന്യം ചിത്രത്തിൽ ലഭിച്ചില്ലെന്നും ആരാധകരും പറയുന്നു. ഒരിക്കലും സിനിമാ പ്രമോഷനുകൾക്ക് പോകാത്ത നടികൂടിയാണ് നയൻതാര. അതേസമയം, ജവാന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഇതുവരെ 900 കോടി കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ജവാന്റെ പ്രമോഷൻ പരിപാടികളിൽ നിന്നും നടി പതിവുപോലെ വിട്ട് നിന്നിരുന്നു. പ്രമോഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ സിനിമയിൽ അഭിനയിക്കുകയാണ് തന്റെ ജോലിയെന്നുമാണ് നടിയുടെ പോളിസി.
Post Your Comments