
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ കൗമാരക്കാരിയായ മകൾ മീരയെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പുലർച്ചെ ചെന്നൈയിലെ വസതിയിൽ പിതാവാണ് മീരയെ അവളുടെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പാഠപുസ്തകങ്ങളിലൊന്നിൽ ഒരു കത്ത് കണ്ടെത്തിയതോടെ പോലീസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. 10 വരിയുള്ള കത്തിൽ, “എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവരെയും മിസ് ചെയ്യും” എന്നാണ് എഴുതിയിരിക്കുന്നത്.
എന്റെ സുഹൃത്തുക്കളെയും അധ്യാപകരെയും ഞാൻ മിസ് ചെയ്യും, എന്നും പരാമർശിച്ചിട്ടുണ്ട്, ഞാനില്ലാതെ എന്റെ കുടുംബം കഷ്ടപ്പെടും’ എന്ന വാക്കുകളാണ് ഹൃദയഭേദകമായി കത്തിൽ ഉണ്ടായിരുന്നത്. മുഴുവൻ സന്ദേശവും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്, മീര അത് ആത്മഹത്യയ്ക്ക് മുമ്പ് സമ്മർദ്ദത്തിലായിരിക്കുമ്പോൾ എഴുതിയതാണോ അതോ ആത്മഹത്യ കുറിപ്പ് തന്നെയാണോ എന്ന് നിർണ്ണയിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കത്ത് വിശദ പരിശോധനകൾക്കായി അയച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മീര. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ കുട്ടിയായിരുന്നുവെന്നാണ് അധ്യാപകർ പറഞ്ഞത്.
Post Your Comments