തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് തൃഷ. തൃഷയുടെ വരനെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും നടിയും കുടുംബവും ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ താൻ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ കൃഷ്ണൻ പല അവസരങ്ങളിലും പറഞ്ഞിരുന്നു. ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും വിവാഹം തിരക്കിട്ട് നടത്തുവാൻ യാതൊരു പ്ലാനും ഇല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തത്തിന്റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും പിന്നീട് വിവാഹമോചനം നേടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് സിംഗിൾ ലൈഫ് ആണ്.
2015ൽ ബിസിനസുകാരനായ വരുൺ മണിയനുമായി തൃഷ കൃഷ്ണന്റെ വിവാഹനിശ്ചയം നടന്നിരുന്നു, വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞിരുന്നു. ബ്ലോക്ക്ബസ്റ്റർ റൊമാന്റിക് ചിത്രമായ വിണ്ണൈത്താണ്ടി വരുവായയിൽ ഒരുമിച്ച് പ്രവർത്തിച്ചതോടെ സിമ്പുവും തൃഷയും പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ദളപതി വിജയ്, സംവിധായകൻ ലോകേഷ് എന്നിവർക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ എന്ന ചിത്രത്തിലാണ് തൃഷ കൃഷ്ണൻ ഇപ്പോൾ അഭിനയിക്കുന്നത്.
Post Your Comments