
തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെ മകൾ മീര ആത്മഹത്യ ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർഥിനിയായിരുന്ന മീരയുടെ വിയോഗം ആരാധകർക്കും താങ്ങാനായില്ല.
പഠന – പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു മീരയെന്ന് സ്കൂൾ അധ്യാപകരും വ്യക്തമാക്കിയിരുന്നു. വീട്ടിലും സ്കൂളിലുമെല്ലാം സന്തോഷത്തോടെ, പഠിച്ചും കളിച്ചും നടന്നിരുന്ന മകളെക്കുറിച്ചുള്ള അമ്മ ഫാത്തിമയുടെ പഴയൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മകളുടെ നേട്ടങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ ഫാത്തിമ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചെന്നൈയിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ കൾച്ചറൽ സെക്രട്ടറിയായതിന് ശേഷം മകൾ മീരയുടെ ഫോട്ടോ ഫാത്തിമ പങ്കുവെച്ചിരുന്നു.
എന്റെ ധൈര്യത്തിന് പിന്നിലെ ശക്തി, എന്റെ കണ്ണീരിന്റെ ആശ്വാസം, എന്റെ സമ്മർദ്ദത്തിന്റെ കാരണം (വികൃതി സൂപ്പർ ലോഡഡ്) എന്റെ തങ്കക്കാട്ടി-ചെല്ലക്കുട്ടി മീര കുട്ടിക്ക്ഒരുപാട് ആന്റണി, അഭിനന്ദനങ്ങൾ എന്നാണ് സേക്രഡ് ഹാർട്ട് സ്കൂളിൽ കൾച്ചറൽ സെക്രട്ടറിയായതിന് ശേഷം മകൾ മീരയുടെ ഫോട്ടോ ഉൾപ്പെടുത്തി കുറിപ്പെഴുതിയത്. അമ്മയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുന്നത്.
Post Your Comments