ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്. ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി മുൻപ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. തന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത വേദനയില്‍ പല വേദികളിലും ആത്മഹത്യ പ്രവണതയ്ക്ക് എതിരെ പലവേദികളിലും വിജയ് ആന്റണി സംസാരിച്ചിരുന്നു. എന്നിട്ടും താരത്തിന് അതേ വഴി തന്റെ മകളെയും നഷ്ടപ്പെട്ട നടുക്കത്തിലാണ് ആരാധകരും സഹപ്രവർത്തകരും.
മകള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വിജയ് ആന്റണിയുടെ പേരില്‍ വന്ന വിവാദവും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നടന്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച പോസ്റ്റും ഇത് സംബന്ധിച്ചായിരുന്നു. എ ആര്‍ റഹ്‌മാന്റെ ‘മറക്കുമാ നെഞ്ചം’ എന്ന പ്രോഗ്രാം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞതാണ്. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയായിരുന്നു പരുപാടി ആലംപാകാൻ കാരണമായത്. ഇതില്‍ വിജയ് ആന്റണിയ്ക്കും പങ്കുണ്ട് എന്ന് പറഞ്ഞ് ചില തമിഴ് യൂട്യൂബ് ചാനല്‍ രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെയായിരുന്നു താരത്തിന്റെ പോസ്റ്റ്.
ആ വാര്‍ത്ത തന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു പത്രകുറിപ്പ് വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. തന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത ചാനലിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കും എന്നും, അതിലൂടെ കിട്ടുന്ന തുക മുഴുവന്‍ സംഗീത ലോകത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും എന്നും വിജയ് ആന്റണി പറഞ്ഞു.
അതേസമയം, ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments