വിവാഹത്തിന് ശേഷമുള്ള ആദ്യ ഗണേശ ചതുർത്ഥി ആഘോഷമാക്കി മാറ്റി ബോളിവുഡ് താരങ്ങളായ കിയാരയും ഭർത്താവ് സിദ്ധാർഥ് മൽഹോത്രയും. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര എല്ലാ വർഷവും ചെയ്യുന്നതുപോലെ തന്റെ അടുത്ത സുഹൃത്തുക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്, സിദ്ധാർത്ഥ് മൽഹോത്ര മുതൽ കിയാര അദ്വാനി വരെയും സാറ അലി ഖാൻ മുതൽ ജാൻവി കപൂർ വരെ ഗണേശ ഉത്സവത്തിന് വിപുലമായ പൂജ നടത്തുന്ന മൽഹോത്രയുടെ വീട്ടിൽ എത്താറുണ്ട്.
മനോഹരമായ ഓറഞ്ച് നിറത്തിലുള്ള സൽവാർ സ്യൂട്ടിലാണ് സാറാ അലി ഖാൻ മനീഷ് മൽഹോത്രയുടെ വീട്ടിലെത്തിയത്. താരം നിരവധി ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു. നടി അനന്യ പാണ്ഡെയും അടുത്ത സുഹൃത്ത് ഷാനയ കപൂറും അമ്മ മഹീപ് കപൂറും പൂജക്കായി എത്തിയിരുന്നു. ഗണേശ ചതുർത്ഥി ദിനത്തിൽ മഞ്ഞ നിറത്തിലുള്ള സാരിയിൽ ശിൽപ ഷെട്ടി അതിമനോഹരമായി ഒരുങ്ങിയ ചിത്രങ്ങളും പുറത്തെത്തിയിരുന്നു.
അതേസമയം, ഷാരൂഖ് ഖാനും വസതിയിൽ ഗണേശ ആഘോഷം നടത്തി. ഗൃഹത്തിലേക്ക് സ്വാഗതം ഗണപതി സ്വാമി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഗണപതി ഭഗവാനെ ആദരിക്കുന്ന ഒരു നല്ല ദിവസം ആശംസിക്കുന്നു. ഗണേശ ഭഗവാൻ നമുക്കെല്ലാവർക്കും സന്തോഷവും ജ്ഞാനവും നല്ല ആരോഗ്യവും ധാരാളം മോദകവും നൽകി അനുഗ്രഹിക്കട്ടെ എന്നാണ് ബോളിവുഡ് കിംങ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തിന്റെ ഗണേശ പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
Post Your Comments