CinemaLatest NewsTollywood

മാഡം തുസാഡ്സ് മ്യൂസിയത്തിൽ പുഷ്പ ലുക്കിൽ അല്ലു അർജുന്റെ മെഴുക് പ്രതിമ ഒരുങ്ങും

ഷൂട്ടിംഗിന്റെ തിരക്കിലാണ് അല്ലു അർജുൻ ഇപ്പോഴുള്ളത്

 

സൂപ്പർ താരം അല്ലു അർജുന്റെ മെഴുക് പ്രതിമ മാഡം തുസാഡ്സ് മ്യൂസിയത്തിൽ പുഷ്പ ലുക്കിൽ ഒരുങ്ങും. റൊമാന്റിക് – ആക്ഷൻ രം​ഗങ്ങളിൽ തിളങ്ങുന്ന, ചടുലമായി നൃത്തം ചെയ്യുന്ന താരത്തിന് തെന്നിന്ത്യയിലെങ്ങും ആരാധകരുണ്ട്.

ദേശീയ അവാർഡ് വിജയത്തിന്റെ പ്രതാപത്തിലാണ് താരം തന്റെ ചിത്രമായ പുഷ്പ 2-ന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് അല്ലു അർജുൻ ഇപ്പോഴുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ‘പുഷ്പ’യിലെ പ്രശംസ നേടിയ നടന്റെ മെഴുക് രൂപത്തിലുള്ള പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയത്തിൽ ഉടൻ പ്രദർശിപ്പിക്കുമെന്നാണ്. സൂപ്പർ ഹിറ്റായി മാറിയ പുഷ്പയിലെ അഭിനയത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചതും.

ഇതോടെ ബാഹുബലിയിലെ പ്രഭാസിന്റെയും ‘സ്‌പൈഡറി’ലെ മഹേഷ് ബാബുവിന്റെയും പാത പിന്തുടർന്ന് മ്യൂസിയത്തിൽ മെഴുക് പ്രതിമ നൽകി ആദരിക്കുന്ന മൂന്നാമത്തെ തെന്നിന്ത്യൻ നടനെന്നുള്ള നേട്ടം അല്ലു അർജുന് സ്വന്തമാകും. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, എസ്ആർകെ, ദീപിക പദുക്കോൺ തുടങ്ങിയ ഇന്ത്യൻ സെലിബ്രിറ്റികളെ പ്രതിനിധീകരിക്കുന്ന മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരം ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയം ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button