ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. ഇത്തരത്തിൽ സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാകും.
ബോളിവുഡ് താരം കങ്കണ റണാവത്ത്, ഇഷ ഗുപ്ത എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. പുരോഗമനപരമായ, അനിവാര്യമായ മാറ്റമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇതൊരു അത്ഭുതകരമായ ആശയമാണ്, ഇതെല്ലാം നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിയും ഈ സർക്കാരും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്താഗതിയുമാണ് വനിതാ ബിൽ എന്ന ആശയത്തിന് പിറകിലെന്നും കങ്കണ പ്രശംസിച്ചു.
ഇതാ നമ്മൾ എല്ലാവരും ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സമയം വന്നിരിക്കുന്നു, ഇത് പെൺകുട്ടികളുടെ കാലമാണ് (ഇനി പെൺഭ്രൂണഹത്യ വേണ്ട) ഇത് യുവതികളുടെ കാലമാണ് (സുരക്ഷയ്ക്ക് ഇനി പുരുഷന്മാരുടെ പിന്തുണ വേണ്ട), ഇത് മധ്യവയസ്കരായ സ്ത്രീകളുടെ കാലമാണ് (ഇല്ല നിങ്ങൾ ആവശ്യമില്ലാത്തവരല്ല, മൂല്യമുള്ളവർ തന്നെയാണ്) ഇത് പ്രായമായ സ്ത്രീകളുടെ കാലമാണ് (ലോകത്തിന് നിങ്ങളുടെ ജ്ഞാനവും അനുഭവവും ആവശ്യമാണ്, നിങ്ങളുടെ സമയം വന്നിരിക്കുന്നു) പുതിയ ലോകത്തിലേക്ക് സ്വാഗതം. നമ്മുടെ സ്വപ്നങ്ങളുടെ പുതിയ ഭാരതത്തിലേക്ക് സ്വാഗതം, സ്ത്രീ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നു എന്നാണ് നടി കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments