GeneralLatest NewsNEWSTV Shows

ലേബര്‍ റൂമില്‍ ബ്ലെഡില്‍ കുതിര്‍ന്ന് കിടക്കുന്ന അമ്മ, അമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന ടെൻഷനായിരുന്നു: ആര്യ പാർവതി

അമ്മയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച്‌ തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല

സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള സീരിയല്‍ നടിയും നര്‍ത്തകിയുമാണ് ആര്യ പാര്‍വതി. 23-ാം വയസില്‍ ഒരു ചേച്ചിയമ്മയായ വിശേഷം പാര്‍വതി നേരത്തെ പങ്കുവച്ചിരുന്നു. പാർവതിയുടെ അമ്മ 47-ാം വയസില്‍ ഒരു പെണ്‍കുഞ്ഞിനെ കൂടി പ്രസവിച്ചു. പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്. അമ്മയെ പ്രസവത്തിന് കേറ്റിയപ്പോള്‍ തനിക്കുണ്ടായ ഭയങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ പുതിയ വീഡിയോയില്‍.

READ ALSO: ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക: തീപ്പൊരിപാറിച്ച്‌ ലിയോയുടെ പുതിയ പോസ്റ്റർ പുറത്ത്

ആദ്യത്തെ പ്രസവത്തില്‍ അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ബന്ധുക്കള്‍ പറഞ്ഞ് അറിയാമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അമ്മയെ ജീവനോടെ തിരികെ കിട്ടണമേ എന്ന പ്രാര്‍ത്ഥനയില്‍ ആയിരുന്നു താനെന്നും ആര്യ പറയുന്നു. ‘അമ്മയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച്‌ തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ലേബര്‍ റൂമില്‍ ബ്ലെഡില്‍ കുതിര്‍ന്ന് കിടക്കുന്ന അമ്മയെ കണ്ടശേഷം അമ്മയോടുള്ള സ്നേഹം വര്‍ധിച്ചു’ വെന്നും പുതിയ വീഡിയോയില്‍ ആര്യ പറയുന്നു.

shortlink

Post Your Comments


Back to top button