CinemaKeralaLatest NewsMollywood

ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം വേണ്ടിവന്നു: വിമർശിച്ച് ഹരീഷ് പേരടി

ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണ്

ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം വേണ്ടിവന്നുവെന്ന് വിമർശിക്കുകയാണ് നടൻ ഹരീഷ് പേരടി. കൂടാതെ മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണെന്നും നടൻ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് മന്ത്രി കെ രാധാകൃഷ്ണൻ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന് പൊതുവേദിയിൽ വച്ച് തുറന്ന് പറഞ്ഞത്. സംഭവം വൻ വിവാദമാകുകയും ചെയ്തിരുന്നു. മന്ത്രിയായ ഒരാൾക്ക് ഇത്തരത്തിൽ നേരിടേണ്ടി വന്ന അവസ്ഥ ഞെട്ടൽ ഉളവാക്കുന്നതെന്നായിരുന്നു പലരുടെയും കമന്റുകൾ. നടൻ സുബീഷ് അടക്കമുള്ളവർ മന്ത്രി കെ രാധാകൃഷ്ണന് പൂർണ്ണ പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇനി ഇത്തരം അമ്പലങ്ങളിൽ താനും പോകില്ല എന്നാണ്  നടൻ സുബീഷ് മന്ത്രി കെ രാധാകൃഷ്ണന് പിന്തുണ നൽകി  സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് വായിക്കാം

ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം.

ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്.

ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണ്.

shortlink

Related Articles

Post Your Comments


Back to top button