ഫേസ് ആപ്പ്, ഫോട്ടോലാബ് ആപ്പുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംങ്ങായി നിൽക്കുകയാണ്. പ്രായഭേദമന്യേ ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചാണ് നടൻ സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പ് നൽകുന്നത്. നിങ്ങളുടെ മൊബൈലിൽ ഉള്ള മുഴുവൻ സ്വകാര്യ വീഡിയോകൾ അവർ ചിലപ്പോൾ ഉപയോഗിച്ച് നിങ്ങൾക്ക് ഭാവിയിൽ പണി കിട്ടാം.. ജാഗ്രതൈ. നിങ്ങളുടെ ഡാറ്റയും,ഫോട്ടോസ്, വീഡിയോസ് എടുത്ത് ഉപയോഗിക്കുവാനുള്ള പെർമിഷൻ ഓരോ ആപ്പും ഡൗൺലോഡ് ചെയ്യുമ്പോൾ നിങൾ തന്നെ അറിയാതെ അവർക്ക് നൽകുന്നുണ്ട് എന്നതാണ് സത്യമെന്നും താരം.
കുറിപ്പ് വായിക്കാം
വിവിധ തരം ഫേസ് ആപ്പ്, ഫോട്ടോലാബ് ഉപയോഗിച്ച് സുന്ദരന്മാരും, സുന്ദരിമാരും ആകുന്ന കൂട്ടുകാരുടെ ശ്രദ്ധക്ക്, സംഭവം ഒരു രസമുള്ള ഏർപ്പാട് ആണേ. പക്ഷേ ഇത്തരം അപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ സ്വകാര്യ ഫോട്ടോസ്, സ്വകാര്യ വീഡിയോസ് നിങ്ങളുടെ കാമുകൻ/കാമുകിയുടെ സ്വകാര്യ നഗ്ന ചിത്രങ്ങൾ/ വീഡിയോ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക.
അല്ലെങ്കിൽ നിങ്ങളുടെ മൊബൈലിൽ ഉള്ള മുഴുവൻ സ്വകാര്യ വീഡിയോകൾ അവർ ചിലപ്പോൾ ഉപയോഗിച്ച് നിങ്ങൾക്ക് ഭാവിയിൽ പണി കിട്ടാം. ജാഗ്രതൈ. നിങ്ങളുടെ ഡാറ്റയും,ഫോട്ടോസ്, വീഡിയോസ് എടുത്ത് ഉപയോഗിക്കുവാനുള്ള പെർമിഷൻ ഓരോ ആപ്പും ഡൗൺലോഡ് ചെയ്യുമ്പോൾ നിങൾ തന്നെ അറിയാതെ അവർക്ക് നൽകുന്നുണ്ട് എന്നതാണ് സത്യം.
വിർച്വൽ ലോകത്ത് സുന്ദരനും, സുന്ദരിയും ആയി കാണുവാൻ ആഗ്രഹിക്കുന്നവര് ആദ്യം തന്നെ സ്വകാര്യ ഫോട്ടോസ്, വീഡിയോസ് മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു ശേഷം മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ പണിപാളും.. നോക്കിക്കോ
വാൽ കഷ്ണം, നിങ്ങൾക്ക് സൗജന്യമായി ആരെങ്കിലും എന്തെങ്കിലും തരുമെന്ന് തോന്നുന്നുണ്ടോ നിഷ്കളങ്കരെ ? നിങ്ങളുടെ ഡാറ്റ, സ്വകാര്യ വീഡിയോ പലരും ബുദ്ധിപൂർവം അടിച്ചു മാറ്റാം.
Post Your Comments